ദോഹ: തുർക്കിയിൽ നിന്നും ഖത്തറിലേക്കുള്ള വിവിധ ഉൽപന്നങ്ങളുടെ കയറ്റുമതി മൂന്നിരട്ടിയിലേറെ വർധിച്ചതായി തുർക്കിഷ് വാണിജ്യമന്ത്രി ബുലൻത് തുഫെൻക്സി പറഞ്ഞു. ജൂൺ ആരംഭിച്ച ഗൾഫ് പ്രതിസന്ധിയെ തുടർന്നാണ് സാധാരണ കയറ്റുമതി നിരക്കിൽ നിന്നും 32.5 മില്യൻ ഡോളറിെൻറ വ്യാപാരത്തിലേക്ക് കുതിച്ചുകയറിയത്.
പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് മേഖലയിലെ മധ്യസ്ഥശ്രമങ്ങളിൽ പ്രധാനപങ്ക് വഹിക്കാൻ തുർക്കി മുന്നോട്ട് വന്നിരുന്നു. കൂടാതെ ഗൾഫ് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയപ്പോൾ ആദ്യമായി ഖത്തറിന് പിന്തുണയുമായി എത്തിയ പ്രധാനരാജ്യങ്ങളിലൊന്ന് തുർക്കിയായിരുന്നു. ജൂൺ അഞ്ച് മുതൽ ഖത്തറിലേക്കുള്ള വ്യാപാരം 32.5 മില്യൻ ഡോളർ കവിഞ്ഞതായും ഇതിൽ 12.5 മില്യൻ ഭക്ഷ്യവസ്തുക്കളാണെന്നും സാധാരണ അവസ്ഥയിൽ നിന്നും മൂന്നിരട്ടിയാണ് നിലവിലെ കയറ്റുമതിയെന്നും വാണിജ്യമന്ത്രി വ്യക്തമാക്കി. അതേസമയം, 4000 ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള ആദ്യ കപ്പൽ ഖത്തർ തീരത്തേക്ക് തിരിച്ചതായി തുർക്കി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ തുർക്കിയിൽ നിന്നും 100ലധികം വിമാനങ്ങളിൽ അവശ്യസാധനങ്ങൾ ഇതിനകം തന്നെ ഖത്തറിലേക്കയച്ചിട്ടുണ്ട്.
ഉപരോധം ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ വിവിധ മേഖലകളിൽ തുർക്കിയുടെ പിന്തുണ ശക്തമായി തുടരുകയാണ്. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം തുർക്കി സേനയിൽ നിന്നുള്ള ആദ്യ സംഘം സൈനിക പരിശീലനത്തിനായി ഖത്തറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.