ദോഹ: ഗൾഫ്, അറബ് രാജ്യങ്ങൾ ഖത്തറിന് മേൽ ചുമത്തിയിരുന്ന ഉപരോധത്തെ തുടർന്ന് താഴ്ചയിലായിരുന്ന ഖത്തരി റിയാൽ ശക്തി പ്രാപിക്കുന്നു. രണ്ട് ദിവസമായി കൂടുതൽ താഴ്ചയിലായിരുന്നു ഖത്തർ റിയാൽ.
ഡോളറിനെതിരെ 3.796 എന്ന നിലയിൽ കൂപ്പുകുത്തിയ റിയാൽ ഏറ്റവും പുതിയ നിരക്കായ 3.751 എന്ന നിലയിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തെ തുടർന്ന് റിയാലിെൻറ വിലയിടിച്ചിലിൽ ഖത്തർ സാമ്പത്തിക മേഖല ആശങ്കയിലായിരുന്നെങ്കിലും അതിനെ അസ്ഥാനത്താക്കുകയാണ് റിയാലിെൻറ തിരിച്ചു കയറ്റം. 2001ലെ അമീരി ഉത്തരവ് പ്രകാരം റിയാലിെൻറ ഔദ്യോഗികമായ വില ഡോളറിന് 3.64 ആക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
ഡോളർ വാങ്ങുകയാണെങ്കിൽ 3.6385 റിയാലിന് കൂടരുതെന്നും വിൽക്കുമ്പോൾ 3.6415ൽ കുറയരുതെന്നും ഉത്തരവിൽ പറയുന്നു.
ഖത്തറിന് മേൽ ചുമത്തിയ സാമ്പത്തിക ഉപരോധം കാരണമാണ് നിലവിലെ ചാഞ്ചാട്ടമെന്ന് ഖത്തറിനകത്തും പുറത്തുമുള്ള ബാങ്കുകൾ വ്യക്തമാക്കുന്നു.
ഇതിനകം തന്നെ നിരവധി സൗദി, യു.എ.ഇ, ബഹ്റൈനി ബാങ്കുകൾ ഖത്തർ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ റദ്ദ് ചെയ്യുകയോ നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.