ദോഹ: 2022 ഖത്തർ ലോകകപ്പിലേക്കുള്ള രാജ്യത്തിെൻറ പ്രതീക്ഷയാണ് എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പിലെ മൂന്നാം സ്ഥാനം നേടിയ യുവനിരയെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മൂന്നാം സ്ഥാനം ഒരു തുടക്കം മാത്രമാണ്. 2022 ലോകകപ്പുമായി ബന്ധപ്പെട്ട് വലിയ പദ്ധതിയാണ് നമുക്ക് മുന്നിലുള്ളത്. നിങ്ങളിൽ പലരെയും അവിടെ കാണുമെന്ന് പ്രതീക്ഷിക്കുകയാണ്. അൽ ബിദ്ദ ടവറിലെ ക്യു എഫ് എ ആസ്ഥാനത്ത് അണ്ടർ 23 ടീമിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ പ്രകടങ്ങളിൽ മാത്രമല്ല ഞങ്ങൾ സന്തോഷിക്കുന്നതെന്നും നിങ്ങളുടെ പ്രതിബദ്ധതയും മത്സരങ്ങളോടുള്ള ആവേശവും ഞങ്ങളെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും ശൈഖ് ഹമദ് ആൽഥാനി കൂട്ടിച്ചേർത്തു. തിരക്ക് കാരണം ചാമ്പ്യൻഷിപ്പിനെത്താൻ സാധിക്കാത്തതിൽ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
ലോകകപ്പിന് മുമ്പ് നമ്മുടെ അടുത്ത ലക്ഷ്യം ടോകിയോയിൽ 2020ൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച കളിക്കാരടങ്ങുന്നതാണ് ഖത്തറിെൻറ അണ്ടർ 23 സംഘമെന്നും മികച്ച ഭാവിയാണ് അവരിൽ കാണുന്നതെന്നും ചടങ്ങിൽ സംസാരിച്ച കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു. പെനാൽട്ടി ഷൂട്ടൗട്ടിലെ പരാജയം നിർഭാഗ്യകരമാണ്. എന്നിരുന്നാലും ചാമ്പ്യൻഷിപ്പിലുടനീളം അസാമാന്യ പ്രകടനമാണ് കുട്ടികൾ പുറത്തെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിെൻറ അൽ മുഇസ്സ് അലിയാണ് ചാമ്പ്യൻഷിപ്പിലെ ടോപ്സ്കോറർ. ആറ് ഗോളുകളാണ് ഈ 21കാരെൻറ സമ്പാദ്യം. ദുഹൈൽ ക്ലബിെൻറ സ്ൈട്രക്കർ കൂടിയാണ് അൽ മുഇസ്സ് അലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.