ദോഹ: ഖത്തറും ക്രൊയേഷ്യയും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം ഈ വര്‍ഷം 100 മില്യണിലധികം ഡോളറായി വര്‍ധിക്കുമെന്ന് ഖത്തറിലെ ക്രൊയേഷ്യന്‍ അംബാസഡര്‍ ഡ്രാഗോ ലോവ്റിച്ച് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരമൂല്യം ഏകദേശം 60 മില്യണ്‍ ഡോളറായിരുന്നു. കായികം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഖത്തറുമായി സഹകരണം വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ഫിഫ ലോകകപ്പിനും സ്പോര്‍ട്സ് മെഡിസിനും ഇന്‍ഫര്‍മേഷന്‍ സുരക്ഷാ ശേഷി വികസിപ്പിക്കുന്നതിലുള്‍പ്പടെ ഖത്തറുമായി പങ്കാളിത്തം വർധിപ്പിക്കും. ക്രൊയേഷ്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികള്‍ക്ക് മികച്ച ചരിത്രമാണുള്ളത്. രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി ടീമുകളെ സജ്ജമാക്കുന്നതിലുള്‍പ്പടെ സഹകരണം ശക്തമാക്കും. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍, ക്രൊയേഷ്യ ടീമുകള്‍ സജ്ജമാകുന്നുണ്ട്. കായികമേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിന് സാധ്യതകളുണ്ട്. വരുംവര്‍ഷങ്ങളില്‍ ഖത്തറുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടും. 2022 ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി കളിക്കാര്‍ക്ക് തയാറെടുപ്പുകള്‍ക്കായി രണ്ടുരാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ സഹകരിച്ച് സംയുക്ത കേന്ദ്രം സ്ഥാപിക്കാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.