ദോഹ: ഇസ്രായേൽ അധിനിവേശത്തിെൻറ കെടുതി പേറുന്ന ഗസ്സയിൽ ഫലസ്തീനികൾക്ക് സഹായ ഹസ്തവുമായി ഖത്തർ. ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായവർക്കുവേണ്ടി 30 ലക്ഷം ഡോളർ ചെലവിൽ 600 വീടുകൾ നിർമിക്കാനാണ് ‘ഖത്തർ കമ്മിറ്റി ഫോർ ദ റീകൺസ്ട്രക്ഷൻ ഒാഫ് ഗസ്സ’ ഒരുങ്ങുന്നത്.
‘മികച്ച വീട്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ഗസ്സയിലെ ഖത്തർ അംബാസഡർ മുഹമ്മദ് അൽഇമാദി ഒപ്പുവെച്ചു. ആദ്യ ഘട്ടത്തിൽ 127 കുടുംബങ്ങൾക്കുള്ള വീടുകൾ നിർമിക്കാൻ ആവശ്യമായ 10 ലക്ഷം ഡോളർ അംബാസഡർ വിതരണം ചെയ്തു.
അന്യായമായ ഉപരോധത്തിൽ പ്രയാസപ്പെടുന്ന ഗസ്സയിലെ ജനങ്ങളോടൊപ്പമാണ് എക്കാലവും ഖത്തർ എന്ന് വ്യക് തമാക്കിയ അൽഇമാദി ഖത്തറിനുമേലുള്ള ഉപരോധവും ഫലസ്തീനികളെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനും തടസ്സമാവില്ല എന്ന് കൂട്ടിച്ചേർത്തു. ഫലസ്തീനികൾക്ക് ഖത്തർ നൽകുന്ന പിന്തുണക്ക് പൊതുമരാമത്ത്, ഭവന വകുപ്പ് അണ്ടർ സെക്രട്ടറി നാജി ശർഹാൻ നന്ദി അറിയിച്ചു. തുടർച്ചയായ 11ാം വർഷവും ഇസ്രായേലിെൻറ ഉപരോധത്തിൽ വലയുന്ന ഗസ്സക്ക് ഖത്തർ പോലുള്ള രാജ്യങ്ങളുടെ സഹായം ഏറെ ആശ്വാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.