ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ ​ദോ​ഹ ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്നു

കി​ടി​ല​ൻ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​ക്കോ​ളൂ, 23 ല​ക്ഷം റി​യാ​ൽ സ​മ്മാ​നം

ദോ​ഹ: കാ​മ​റ ലെ​ൻ​സി​ലൂ​ടെ അ​തി​ശ​യി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത് കാ​ണാ​ക്ക​ഥ​ക​ളി​ലേ​ക്ക് കാ​ഴ്ച​ക്കാ​ര​നെ ആ​ക​ർ​ഷി​ക്കാ​ൻ മി​ടു​ക്ക​രാ​ണോ നി​ങ്ങ​ൾ. അ​വ​ർ​ക്കാ​യി 23 ല​ക്ഷം റി​യാ​ൽ വ​രെ സ​മ്മാ​ന​ത്തു​ക​യു​ള്ള കി​ടി​ല​ൻ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം പ്ര​ഖ്യാ​പി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ.

ദ​ർ​ബ് അ​ൽ​സാ​ഇ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ദോ​ഹ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം പ്ര​ഥ​മ ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ര​ണ്ടു പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ഖ​ത്ത​റി​ലെ യു​വ, ​പ്ര​ഫ​ഷ​ന​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ പ്ര​തി​ഭ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഖ​ത്ത​ർ ഫോ​ട്ടോ​ഗ്ര​ഫി സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ജാ​സിം അ​ഹ്മ​ദ് അ​ൽ ബു​ഐ​നൈ​ൻ പ​റ​ഞ്ഞു. ഖ​ത്ത​റി​ന്റെ പ്ര​കൃ​തി​യും സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും പൈ​തൃ​ക​വു​മെ​ല്ലാം ഒ​പ്പി​യെ​ടു​ത്ത് രാ​ജ്യ​ത്തി​ന്റെ സൗ​ന്ദ​ര്യ​ത്തെ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​നു​മു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് അ​തി​ശ​യി​പ്പി​ക്കു​ന്ന സ​മ്മാ​ന​ത്തു​ക​യു​ള്ള ഈ ​മ​ത്സ​രം.

ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഗാ​നിം ബി​ൻ മു​ബാ​റ​ക് ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ത്തു.

ഫോ​ട്ടോ അ​വാ​ർ​ഡു​ക​ൾ

ര​ണ്ടു പ്ര​ധാ​ന പ്രാ​യ വി​ഭാ​ഗ​ത്തി​ലാ​ണ് ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

•18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ഖ​ത്ത​രി റെ​സി​ഡ​ൻ​സി​നാ​ണ് ആ​ദ്യ മ​ത്സ​ര വി​ഭാ​ഗം. വി​വി​ധ പ്ര​മേ​യ​ങ്ങ​ളി​ൽ ത​ന്നെ ഈ ​കാ​റ്റ​ഗ​റി​യി​ൽ ഫോ​ട്ടോ​ക​ൾ അ​യ​ക്കാം. ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന് 30,000 റി​യാ​ലാ​ണ് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ത്തി​ന് 20,000 റി​യാ​ലും, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 10,000 റി​യാ​ലും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

•18നും ​അ​തി​ന് മു​ക​ളി​ലു​ള്ള വി​ഭാ​ഗ​മാ​ണ് ര​ണ്ടാം വി​ഭാ​ഗം. ഇ​തി​ൽ വി​വി​ധ തീ​മു​ക​ളി​ലാ​യി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

​ഖ​ത്ത​ർ: ഖ​ത്ത​റി​ന്റെ സൗ​ന്ദ​ര്യം പ​ക​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് ഈ ​പ്ര​മേ​യം. മൂ​ന്ന് ല​ക്ഷം റി​യാ​ലാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​ത്തി​ന് ര​ണ്ട് ല​ക്ഷം റി​യാ​ലും, മൂ​ന്നാം സ​മ്മാ​ന​ത്തി​ന് 1.50 ല​ക്ഷം റി​യാ​ലും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

സ്റ്റോ​റി ടെ​ല്ലി​ങ്: ആ​റ് മു​ത​ൽ 10 വ​രെ ഫോ​ട്ടോ​ക​ളി​ലൂ​ടെ ഒ​രു ക​ഥ പ​റ​ഞ്ഞു പൂ​ർ​ത്തി​യാ​ക്കു​ന്ന ഫോ​ട്ടോ പ​ര​മ്പ​ര​യാ​ണ് ഈ ​വി​ഭാ​ഗം. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് 1.50 ല​ക്ഷം റി​യാ​ൽ, ഒ​രു ല​ക്ഷം റി​യാ​ൽ, 75,000 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​നം.

സ്‍പെ​ഷ​ൽ കാ​റ്റ​ഗ​റി: ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ പ്ര​തി​ഭ വി​ക​സി​പ്പി​ക്കാ​നും, മ​റ്റും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്ഈ കാ​റ്റ​ഗ​റി. ഓ​രോ വ​ർ​ഷ​ത്തി​ലു​മാ​യി ഖ​ത്ത​ർ ഫോ​ട്ടോ​ഗ്ര​ഫി സെ​ന്റ​ർ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും മ​റ്റു​മാ​യി പ​​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 1.50 ല​ക്ഷം, ഒ​രു ല​ക്ഷം, 75,000 എ​ന്നി​ങ്ങ​നെ​യാ​ണ് പു​ര​സ്കാ​ര തു​ക.

വി​​ഡി​യോ കാ​റ്റ​ഗ​റി: മി​ക​ച്ച വി​ഡി​യോ ക്ലി​പ്പി​ങ്ങു​ക​ൾ സ​മ​ർ​പ്പി​ച്ച് ഈ ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കം. . 1.50 ല​ക്ഷം, ഒ​രു ല​ക്ഷം, 75,000 എ​ന്നി​ങ്ങ​നെ​യാ​ണ് പു​ര​സ്കാ​ര തു​ക.

ജ​ന​റ​ൽ: ക​ള​ർ, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഫോ​ട്ടോ​ക​ൾ സ​മ​ർ​പ്പി​ച്ച് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ര​ണ്ടു വി​ഭാ​ഗ​ത്തി​ലു​മാ​യി ആ​റ് പേ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 1.50 ല​ക്ഷം, ര​ണ്ടാം സ്ഥാ​ന​ത്തി​ന് ഒ​രു ല​ക്ഷം, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 75,000 എ​ന്നി​ങ്ങ​നെ​യാ​ണ് പു​ര​സ്കാ​ര തു​ക. 

Tags:    
News Summary - Capture good pictures- 23 lakh Riyals prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT