ദോഹ: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നമ്മടെ പാലക്കാട്’ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജില്ല കൗൺസിൽ യോഗത്തിൽ നിർവഹിച്ചു. ‘നെല്ലറയുടെ മഹോത്സവം’ എന്നപേരിൽ നവംബർ മുതൽ ഒക്ടോബർ 2025 വരെ ഒരു വർഷം നീളുന്നതാണ് പ്രവർത്തന കാമ്പയിൻ. സംസ്ഥാന ഉപദേശക സമിതി അംഗം കെ.പി. മുഹമ്മദലി കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു.
കാമ്പയിൻ പ്രഖ്യാപനം ജില്ല പ്രസിഡന്റ് ജാഫർ സാദിഖ് നിർവഹിച്ചു. ലോഗോ പ്രകാശനം സംസ്ഥാന ഉപദേശക സമിതിയംഗം കെ.വി. മുഹമ്മദ് നിർവഹിച്ചു. കർമപദ്ധതി സംസ്ഥാന സെക്രെട്ടറി വി.ടി.എം. സാദിഖ് വിശദീകരിച്ചു.
ഷൈൻ ഗോൾഡുമായി സഹകരിച്ച് നടപ്പാക്കുന്ന സ്മാർട്ട് സേവ് പദ്ധതി രണ്ടാം ഘട്ട പ്രവർത്തനങ്ങളും യോഗത്തിൽ നിർവഹിച്ചു. സുഹൈൽ കുമ്പിടി, യുസഫ് പട്ടാമ്പി, അനസ് യമാനി, ആഷിക് അബൂബക്കർ, ജലീൽ വളരാണി, അബ്ദുൽ മജീദ് ആലത്തൂർ, റിയാസ് പറളി, ഹക്കീം കൈപ്പുറം, റോളക്സ് മുഹമ്മദ് ഹാജി, ഷമീർ പാലക്കാട്, മുബാറക് കോങ്ങാട്, രിഫായി മാടപ്പാട്ട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സിറാജുൽ സ്വാഗതവും ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.