അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

അ​മീ​ർ ഇ​ന്ന് തു​ർ​ക്കി​യ​യി​ലേ​ക്ക്

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ​വ്യാ​ഴാ​ഴ്ച തു​ർ​ക്കി​യ​യി​ലേ​ക്ക്. ഖ​ത്ത​ർ-​തു​ർ​ക്കി​ഷ് സു​പ്രീം സ്ട്രാ​റ്റ​ജി​ക് ക​മ്മി​റ്റി​യു​ടെ പ​ത്താ​മ​ത് യോ​ഗ​ത്തി​ൽ അ​മീ​ർ പ​​ങ്കെ​ടു​ക്കും. തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നൊ​പ്പം അ​മീ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ചും, മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​ഷ​യ​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ക്കും. വി​വി​ധ ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Emir to Turkey on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.