ദോഹ: നാട്ടിലെത്തി കോവിഡ് 19െൻറ പശ്ചാത്തലത്തിൽ തിരിച്ചുവരാൻ കഴിയാത്ത പ്രവാസികൾക്ക് േനാർക്ക നൽകുന്ന 5000 രൂപ ധനസഹായം ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കും. ഇതിനുള്ള അപേക്ഷ ഏപ്രിൽ 30 വരെയാണ് സ്വീകരിക്കുക. 2020 ജനുവരി ഒന്നിന ോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്നവർക്കാണ് ധനസഹായം.
ഇതിന് നോർക്കയുടെ തിരിച്ചറിയൽ കാർഡ് വേണമെന്ന് ഉത്തരവിൽ പറയുന്നില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിൻറ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിെൻറ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കാനുള്ള രേഖകളും സമർപ്പിക്കണം.
എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല. കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കുമാണ് അർഹത. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്ര വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകെൻറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്ലോഡ് ചെയ്യണം.
ഏപ്രിൽ 18 മുതലാണ് അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്. നോർക്ക റൂട്ട്സിെൻറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.