ദോഹ: ഐക്യരാഷ്ട്ര സഭ 79ാമത് പൊതുസഭയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ ഉജ്ജ്വല പ്രഭാഷണത്തെ അഭിനന്ദിച്ച് മന്ത്രിസഭ യോഗം. ഫലസ്തീൻ വിഷയവും ഒരു വർഷത്തിലേക്ക് നീളുന്ന ഗസ്സയിലെ ഇസ്രായേൽ അധിനിവേശസേനയുടെ നിഷ്ഠൂരമായ ആക്രമണങ്ങളും ശക്തമായ വാക്കുകളിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു അമീറിന്റെ പ്രസംഗമെന്ന് ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ അധ്യക്ഷതയിൽ പ്രതിവാര മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. സമാധാനത്തിനും വെടിനിർത്തലിനും ആഹ്വാനം ചെയ്ത പ്രസംഗത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയെയും നിശബ്ദതയെയും അമീർ കുറ്റപ്പെടുത്തി. സെപ്റ്റംബർ 17നും 18നുമായി നടത്തിയ അമീറിന്റെ കാനഡ സന്ദർശനവും ഫലപ്രദമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതിനെതിരായ കരട് നിയമത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. കായികമേഖലയിലെ ഉത്തേജക ഉപയോഗം തടയുന്നതിന് അന്താരാഷ്ട്ര കൺവെൻഷൻ വ്യവസ്ഥകൾ ഉൾക്കൊണ്ട് നിയമ നിർമാണം നടത്തുന്നതാണ് കരട് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.