പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ്​ കമ്പനിയിൽ പബ്ലിക്​ റിലേഷൻസ്​ വകുപ്പിലെ ഉദ്യോഗസ്​ഥനായിരുന്ന അബൂബക്കർ (54) ആണ്​ മരിച്ചത്​. രോഗം ബാധിച്ച്​ സനയ്യയിലെ കോവിഡ്​ ​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 25 വർഷമായി റുസിയ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഭാര്യ: സാജിത. മക്കൾ: ഷഫീൽ, ഷാന, ശബ്​ന.

നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്​ച ഇശാഅ്​ നമസ്​കാരത്തോടെ അബൂഹമൂർ ഖബറിസ്​ഥാനിൽ മൃതദേഹം സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ റുസിയ ഗ്രൂപ്പ്​ മാനേജ്​മെന്‍റും ജീവനക്കാരും അനുശോചിച്ചു.

Tags:    
News Summary - A native of Ponnani, he died of Covid infection in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.