ദോഹ: ഖത്തറിന്റെ സമുദ്ര മേഖലയിൽ പ്രത്യക്ഷപ്പെട്ട ചുവന്ന അടയാളങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ഇതുസംബന്ധിച്ച് തുടരന്വേഷണത്തിനായി വിദഗ്ധർ അടങ്ങിയ സമിതിക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.
മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഏജൻസികൾ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളോടെ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
പരിശോധന നടത്തുന്നതിന്റെയും സമുദ്രത്തിന്റെ നിറംമാറ്റ ചിത്രങ്ങളും പരിസ്ഥിതി മന്ത്രാലയം പങ്കുവെച്ചു. ഖത്തറിന്റെ സമുദ്രാതിർത്തിയിൽ വ്യവസായിക മലിനീകരണം ഇല്ലാത്തതിനാൽ ചുവന്ന നിറത്തിലുള്ള മാറ്റം സ്വാഭാവിക പ്രതിഭാസമായാണ് വിലയിരുത്തുന്നത്.
പ്രാഥമിക പരിശോധനയിൽ ‘റെഡ് ടൈഡ്’ എന്നറിയപ്പെടുന്ന പാരിസ്ഥിതിക പ്രതിഭാസമാണെന്നാണ് സൂചന. സമുദ്രത്തിലെ ചിലതരം ആൽഗകളുടെ പ്രവർത്തനഫലമാണ് ചുവപ്പുനിറമുണ്ടാവുന്നതെന്ന് നിരീക്ഷിക്കുന്നു. അപൂർവമായ പ്രതിഭാസം എന്ന നിലയിൽ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയാലേ ഇതുസംബന്ധിച്ച് വ്യക്തത വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.