ദോഹ: ഖത്തർ എയർവേസിന്റെ വി.ഐ.പി ചാർട്ടർ ജെറ്റ് ഡിവിഷനായ ഖത്തർ എക്സിക്യൂട്ടിവിന് റെക്കോഡ് കുതിപ്പ്. ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഖത്തർ എക്സിക്യൂട്ടിവ് വൻ സാമ്പത്തിക നേട്ടം കൊയ്തതായി സൂചിപ്പിക്കുന്നത്. വരുമാനത്തിൽ 49 ശതമാനവും പറക്കൽ മണിക്കൂറുകളിൽ 22 ശതമാനവും കഴിഞ്ഞ വർഷത്തിൽ വർധനയുണ്ടായെന്ന് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്, അമേരിക്ക, ഏഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തർ എക്സിക്യൂട്ടിവ് വിപണി വ്യാപിപ്പിക്കുകയും ചെയ്തു.
ലോകകപ്പ് ഫുട്ബാളോടെ ഖത്തർ എക്സിക്യൂട്ടിവ് നിരയിലെ വിമാനങ്ങളുടെ എണ്ണത്തിൽ 25 ശതമാനത്തോളമാണ് വർധനവുണ്ടായത്. ഇതിനു പുറമെ, കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ ഗൾഫ് സ്ട്രീം ജി 650 ഇ.ആർ വിമാനങ്ങളും നിരയിലെത്തി. നിലവിലെ 19ൽ 15 ഗൾഫ് സ്ട്രീം വിമാനങ്ങളുമായി സമ്പന്നവുമാണിപ്പോൾ. രണ്ട് എയർ ബസ് എ 319, രണ്ട് ബോംബാർഡിയർ േഗ്ലാബൽ 5000എന്നിവയാണ് മറ്റു വിമാനങ്ങൾ.
ഏറെ സവിശേഷതകളുള്ള പുതുതലമുറയിലെ പവർഫുൾ എയർക്രാഫ്റ്റുകളായ ഗൾഫ് സ്ട്രീം ജി 700 വിഭാഗത്തിലെ പത്തെണ്ണം വരുംവർഷങ്ങളിലായി ഒപ്പം ചേരുന്നതോടെ ഖത്തർ എക്സിക്യൂട്ടിവ് കൂടുതൽ കരുത്ത് പ്രാപിക്കുമെന്ന് വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബാൾ മേളക്ക് ആതിഥ്യം വഹിച്ചത് ഖത്തർ എക്സിക്യൂട്ടിവിന്റെ ആഗോള സ്വീകാര്യത വർധിപ്പിക്കുകയും ഏറ്റവും മികച്ച സർവിസിലൂടെ ശ്രദ്ധേയമായി മാറാൻ സഹായിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.