ദോഹ: നഗരസഭക്കുകീഴിലെ നാന്നൂളം സേവനങ്ങൾ ഓൺലൈനാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് നഗരസഭ മന്ത്രാലയം. നഗരസഭകൾ, നഗരാസൂത്രണം, മീൻപിടിത്തം, കൃഷി, പൊതുസേവനങ്ങൾ തുടങ്ങി മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന എല്ലാ മേഖലകളിലും സ്മാർട്ട് ഇ-സേവനങ്ങൾ ഉറപ്പാക്കാനും കെട്ടിട പെർമിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും കൂടുതൽ എളുപ്പമാക്കുകയുമെല്ലാം പദ്ധതിയുടെ ലക്ഷ്യമാണ്. ഇതോടെ, വിവിധ സേവനങ്ങൾ ഉപഭോക്താക്കൾക്കുതന്നെ ഓൺലൈൻ വഴി പൂർത്തിയാക്കാൻ അവസരമൊരുങ്ങും.
ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ എല്ലാ അടിസ്ഥാന വികസന പദ്ധതികൾക്കുമായി ഡിജിറ്റൽ ട്വിൻ ടെക്നോളജി ഉപയോഗിച്ച് സമഗ്രമായ ഡേറ്റാബേസ് തയാറാക്കുകയാണ് അതിനു മുന്നോടിയായുള്ള ലക്ഷ്യം. അത്യാധുനിക ഡിജിറ്റൽ വേദിയിലൂടെ രാജ്യത്തെ എല്ലാ സേവന, ആസൂത്രണ ഏജൻസികൾക്കും ഡേറ്റാബേസ് പ്രദാനം ചെയ്യാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
നഗരസഭ മന്ത്രാലയത്തിനു കീഴിലെ ബിൽഡിങ് പെർമിറ്റ് കോംപ്ലക്സ് അർബൻ പ്ലാനിങ് വിഭാഗവുമായി സഹകരിച്ച് ബിൽഡിങ് സംബന്ധമായ നടപടിക്രമങ്ങളുടെ ഗൈഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. നാലാമത് പതിപ്പായ ഗൈഡിന്റെ ഓൺലൈൻ പതിപ്പും ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. ആവശ്യക്കാരന് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ വിവരങ്ങളും അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.