രാജ്യത്തെ വാഹനാപകടങ്ങളിലും ഗതാഗത നിയമലംഘനങ്ങളിലും ഗണ്യമായ കുറവ്

ദോഹ: മാർച്ച് മാസത്തിൽ രാജ്യത്തെ വാഹനാപകടങ്ങളിലും ഗതാഗത നിയലംഘനങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആസൂത്രണ സ്​റ്റാറ്റിസ്​റ്റിക്്സ്​ അതോറിറ്റി അറിയിച്ചു. 2020 ഫെബ്രുവരിയിലെയും 2019 മാർച്ചിലെയും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ യഥാക്രമം 30.7 ശതമാനം, 35.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വാഹനാപകടങ്ങളുടെ എണ്ണത്തിൽ മുൻ മാസത്തെ അപേക്ഷിച്ച് 21.7 ശതമാനം കുറവും അടയാളപ്പെടുത്തി. മാർച്ചിലെ വാഹനാപകടങ്ങളിൽ 86 ശതമാനം നിസാര പരിക്കുകളാണ് സംഭവിച്ചത്. 11 ശതമാനം ഗുരുതര പരിക്കുകളും 3 ശതമാനം കേസുകളിൽ മരണം സംഭവിച്ചതായും അതോറിറ്റി വ്യക്തമാക്കി.

കോവിഡ്–19 പശ്ചാത്തലത്തിൽ ജനങ്ങൾ സ്വീകരിച്ച സാമൂഹിക അകലം പാലിക്കലും മുൻകരുതലി​െൻറ ഭാഗമായി പൊതു ഗതാഗത നീക്കങ്ങളിലുണ്ടായ കുറവുമാണ് ഗതഗാത നിയമലംഘനങ്ങളിലും വാഹനാപകടങ്ങളിലും ഗണ്യമായ കുറവിന് കാരണം.പുതിയ വാഹനങ്ങളുടെ രജിസ്​േട്രഷനിൽ മുൻ മാസത്തെ അപേക്ഷിച്ച് 28.6 ശതമാനം കുറവ് അനുഭവപ്പെട്ടപ്പോൾ വാർഷിക കണക്കുകളിൽ 31.2 ശതമാനം കുറവാണ് ഉണ്ടായത്.അതേസമയം, രാജ്യത്തെ ജനസംഖ്യയിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ 2.76 ദശലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യയെങ്കിൽ ഈ വർഷം മാർച്ചിൽ 2.79 ആയി വർധിച്ചിട്ടുണ്ട്.മാർച്ച് മാസത്തിൽ കെട്ടിട അനുമതിയുടെ കാര്യത്തിലും നാല് ശതമാനത്തി​െൻറ കുറവാണ് രേഖപ്പെടുത്തിയത്. വാർഷിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10.7 ശതമാനം കുറവും രേഖപ്പെടുത്തി. മാർച്ച് മാസത്തിൽ ആകെ 637 പുതിയ കെട്ടിടങ്ങൾക്കാണ് അധികൃതർ അനുമതി നൽകിയത്.

Tags:    
News Summary - accidents-transport-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.