ദുർഗദാസിനെതിരെ നടപടി എടുക്കണം -സോഷ്യൽ ഫോറം

ദോഹ: സാമുദായിക സ്പർധ സൃഷ്ടിക്കും വിധം വർഗീയ പരാമർശം നടത്തി ഗൾഫ് നാടുകളെയും പ്രവാസി സമൂഹത്തെയും കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ച മലയാളം ദുർഗാദാസ് ശിശുപാലനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ഖത്തറിലെ പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ദുർഗാദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ബി.എഫ് അംഗം കൂടിയാണ് ഇയാൾ. ഇന്ത്യയെക്കാളേറെ ഗൾഫ്‌ നാടുകളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് എന്നുമാണ് ഇയാൾ പറഞ്ഞത്. മുസ്ലിം സംഘടനകളെയും ഇയാൾ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിടാൻ സാധിക്കാതെ വന്നാൽ ഇതിന്റെ മറപറ്റി ഇനിയും ഇത്തരം പരാമർശങ്ങൾ ഉണ്ടായേക്കും.

ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

ന​ഴ്സു​മാ​ർ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യം -പി.​എം.​എ​ഫ്

ദോ​ഹ: പ്ര​വാ​സി​ക​ളാ​യ ന​ഴ്സു​മാ​രെ​യും ആ ​ജോ​ലി​യു​ടെ മ​ഹ​ത്ത്വ​ത്തെ​യും അ​പ​മാ​നി​ച്ച്​ ദു​ർ​ഗാ​ദാ​സ് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ഹീ​ന​വും പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വും ആ​ണെ​ന്ന് പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് എം.​പി. സ​ലീം, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ൺ, ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​ത പ​രി​വ​ർ​ത്ത​ന​ത്തെ​കു​റി​ച്ചും, ന​ഴ്സു​മാ​രു​ടെ റി​ക്രൂ​ട്ടി​ങ് സം​ബ​ന്ധി​ച്ചും ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന ന​ട​ത്തു​വാ​ൻ ത​യാ​റാ​യ​തെ​ന്ന് ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. പ​രാ​മ​ർ​ശ​ത്തി​ന്റെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹം ബാ​ധ്യ​സ്ഥ​നു​മാ​ണെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം ആ​ളു​ക​ൾ പ്ര​വാ​സി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും അ​പ​മാ​ന​വും തി​രു​ത്ത​പ്പെ​ടേ​ണ്ട​ത് അ​നി​വാ​ര്യ​വും ആ​ണ്. ലോ​ക​ത്തി​ലെ എ​ല്ലാ ന​ഴ്‌​സു​മാ​ർ​ക്കും, പ്ര​വാ​സി സ​മൂ​ഹ​ത്തി​നും പി.​എം.​എ​ഫ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി.

നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം -ഖ​ത്ത​ർ പി.​സി.​എ​ഫ്

ദോ​ഹ: ദു​ർ​ഗാ​ദാ​സി​നെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ പി.​സി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫി​ൽ സാ​ഹോ​ദ​ര്യ​ത്തോ​ടും സൗ​ഹൃ​ദ​ത്തി​ലും പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ലും ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​തു​ര ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ള​ത്തി‍െൻറ അ​ഭി​മാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സു​മാ​രു​ടെ അ​ത്മ​ഭി​മാ​ന​വും അ​ന്ത​സ്സും ത​ക​ർ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ദു​ർ​ഗാ ദാ​സി​നെ മ​ല​യാ​ളം മി​ഷ​ൻ ഖ​ത്ത​ർ കോ​ഓ​ഡി​നേ​റ്റ​ർ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കി​യ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്നു. ഈ ​ന​ട​പ​ടി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ കേ​ര​ള സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഖ​ത്ത​ർ പി.​സി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Action should be taken against Durgadas - Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.