എ.​എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഇ​ബ്രാ​ഹീം അ​ൽ ഖ​ലീ​ഫ

ഖത്തറിന് അഭിനന്ദനവുമായി എ.എഫ്.സി

ദോഹ: 20 വർഷത്തിനുശേഷം ഏഷ്യൻ വൻകരയിലെത്തിയ ആദ്യലോകകപ്പ് ഫുട്ബാളിന് ഏറ്റവും മനോഹരമായി വേദിയൊരുക്കിയ ഖത്തറിന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അനുമോദനം. എക്കാലവും ഓർത്തുവെക്കാവുന്ന ലോകകപ്പിനാണ് രാജ്യം വേദിയായതെന്ന് എ.എഫ്.സി പ്രസ്താവനയിൽ അറിയിച്ചു.

നാടകീയവും അട്ടിമറികളും ഉജ്ജ്വലമായ പോരാട്ടങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു മത്സരങ്ങൾ. അർജൻറീനയെ തോൽപിച്ച സൗദി അറേബ്യ, ജർമനി, സ്പെയിൻ ടീമുകളെ വീഴ്ത്തിയ ജപ്പാൻ, പോർചുഗലിനെ തോൽപിച്ച ദക്ഷിണ കൊറിയ തുടങ്ങി ഏഷ്യൻ ടീമുകളുടെ മികച്ച പ്രകടനത്തിന് ഖത്തർ വേദിയായെന്നും വ്യക്തമാക്കി.

ഏറ്റവും മികച്ച ടൂർണമെൻറ് സംഘടിപ്പിച്ചതിന് എ.എഫ്.സി പ്രസിഡൻറ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹീം അൽ ഖലീഫ ഖത്തറിനെ അഭിനന്ദിച്ചു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ ഭരണാധികാരികൾ, ഫിഫ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവർക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് വ്യക്തമാക്കി. തങ്ങളുടെ വാഗ്ദാനം ഏറ്റവും മനോഹരമായി നിറവേറ്റാൻ ഖത്തറിനു കഴിഞ്ഞു. ഏഷ്യൻ ഫുട്ബാളിന് തങ്ങളുടെ മികച്ചപ്രകടനം കാഴ്ചവെക്കാനും ഈ ലോകകപ്പിലൂടെ അവസരമൊരുങ്ങി -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - AFC congratulates Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.