കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ പള്ളികൾ പഴയതുപോലെ സജീവമായി. അണിയൊപ്പിച്ച് നമസ്കാരത്തിനായി നിൽക്കുന്ന വിശ്വാസികൾ ചിത്രം: മുഹമ്മദ് സിദ്ദീഖ് മാഹി
ദോഹ: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സാമൂഹിക അകലങ്ങളില്ലാതെ പള്ളികളും സജീവമായി. ഞായറാഴ്ച മുതലാണ് അഞ്ചുനേര നമസ്കാരങ്ങൾക്ക് പഴയ പോലെതന്നെ അണിയായി നിൽക്കാൻ അനുവാദം നൽകിയത്. ഇതോടെ, കഴിഞ്ഞദിവസങ്ങളിൽ ഖത്തറിലെ പള്ളികളിൽ പ്രാർഥനാ സമയങ്ങളിൽ ആളുകളെല്ലാം തോളോട് തോളുചേർന്ന്, അടുത്തടുത്തായി അണിനിന്നു. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലമില്ലാതെ പ്രാർഥനയിൽ പങ്കെടുക്കാമെന്നാണ് മതകാര്യ മന്ത്രാലയത്തിെൻറ ഉത്തരവ്. എന്നാൽ, വെള്ളിയാഴ്ച ഖുതുബ ശ്രവിക്കുേമ്പാൾ വിശ്വാസികൾ ഒരു മീറ്റർ അകലം പാലിച്ചു വേണം പള്ളിയിൽ ഇരിക്കാൻ. അതേസമയം, വുദുവിനുള്ള ഹാളുകൾ തെരഞ്ഞെടുത്ത പള്ളികളിൽ മാത്രമാണ് തുറക്കാൻ അനുമതി നൽകിയത്. ജനത്തിരക്ക് കുറഞ്ഞത് കണക്കാക്കി, ആദ്യ ഘട്ടമെന്ന നിലയിൽ 500 പള്ളികളുടെ പട്ടിക മതകാര്യ മന്ത്രാലയം പുറത്തിറക്കി. വെള്ളിയാഴ്ചകളിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചു മാത്രമാവും വിശ്വാസികൾക്ക് ഇരിക്കാൻ അനുവാദം നൽകുക. നിശ്ചിത ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ പള്ളികൾ പതിവുപോലെ അടച്ചിടും. പള്ളിയിലും പരിസരങ്ങളിലും കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. മാസ്ക് അണിഞ്ഞ് മാത്രമേ വിശ്വാസികൾ പ്രവേശിക്കാൻ പാടുള്ളൂ. മുസല്ല കരുതണം. ഇഹ്തിറാസ് ആപ്ലിക്കേഷൻ ബന്ധപ്പെട്ടവർക്ക് മുമ്പാകെ പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.