ദോഹ: രണ്ടു ദിവസത്തെ വേൾഡ് എ.ഐ സമിറ്റിന് ഡി.ഇ.സി.സിയിൽ തുടക്കമായി. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി നടക്കുന്ന നിർമിത ബുദ്ധിയുടെ ആഗോള സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഗവേഷകരുമാണ് പങ്കെടുക്കുന്നത്. ‘നിർമിത ബുദ്ധിയുടെ ഹൃദയത്തില്‍ മാനവികത’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി ബുധനാഴ്ച സമാപിക്കും. 3000ത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പകുതിയോളം അന്താരാഷ്ട്ര പ്രതിനിധികളാണ്. വിവിധ വിഷയങ്ങളിലായി 76ഓളം പേർ സംസാരിക്കുന്നുണ്ട്. 25 സ്റ്റാർട്ടപ്പുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നു.
വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഫനാർ ബൂത്താണ് സന്ദർശകരെ ആകർഷിക്കുന്ന ഒരു ഇടം. ഖത്തർ എ.ഐ പവിലിയനും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് നടക്കുന്ന സെഷനിൽ എച്ച്.ബി.കെ.യു അസോസിയറ്റ് ഡീൻ മലയാളി പി.വി. ജിതേഷ് സമ്മേളനത്തിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.