ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫർമാർക്ക് തകർപ്പൻ മത്സരം പ്രഖ്യാപിച്ച് ഖത്തർ ഫോട്ടോഗ്രഫി സെന്റ. സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് മത്സരം. ദേശീയ ദിനാഘോഷങ്ങളുടെ സൗന്ദര്യം പ്രകടമാക്കുന്ന ചിത്രങ്ങൾ ഒപ്പിയെടുത്ത് സ്വദേശികൾക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. 20,000 റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 റിയാലും മൂന്നാം സമ്മാനം 10,000 റിയാലും നൽകും. നാലുമുതൽ 10 വരെ സ്ഥാനക്കാർക്ക് 2000 റിയാൽ വീതം നൽകും. പ്രഫഷനൽ കാമറയിൽ പകർത്തിയ ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ. മൊബൈൽ കാമറ ചിത്രങ്ങൾ മത്സരത്തിന് സ്വീകരിക്കില്ല. ഒരാൾക്ക് അഞ്ച് ഫോട്ടോ വരെ നൽകാം. pr@qpc.qa എന്ന ഇ-മെയിൽ വിലാസത്തിൽ ‘വി ട്രാൻസ്ഫർ’ ഫയലായാണ് ചിത്രങ്ങൾ അയക്കേണ്ടത്. മത്സരാർഥിയുടെ പേര്, മൊബൈൽ നമ്പർ എന്നിവക്കൊപ്പം ക്യു.ഐ.ഡിയും ഇൻസ്റ്റഗ്രാം ക്യു.ആർ കോഡും അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.