അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

ദോ​ഹ: സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ന്റെ ഈ ​വ​ർ​ഷ​ത്തെ നാ​ലാ​മ​ത്തെ യോ​ഗം ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​മീ​ർ ​ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. അ​മി​രി ദി​വാ​നി​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രാ​വി​ലെ യോ​ഗം ന​ട​ന്ന​ത്.

കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യ ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും മ​ന്ത്രി​മാ​രും പ​​ങ്കെ​ടു​ത്തു. ഈ ​വ​ർ​ഷം ന​ട​ന്ന മൂ​ന്നാ​മ​ത് യോ​ഗ​ത്തി​ന്റെ തീ​രു​മാ​ന​ങ്ങ​ളും തു​ട​ർ ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി​യ യോ​ഗം രാ​ജ്യ​ത്തി​ന്റെ വി​വി​ധ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ചെ​യ്തു. 

Tags:    
News Summary - GCC Supreme Council Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.