ദോഹ: കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ചില നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. എന്നാൽ, ഖത്തറിലേക്ക് യാത്രാവിലക്ക് ഇല്ല. നിലവിൽ ഖത്തറിെൻറ യാത്രാസംബന്ധമായ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ച മന്ത്രിസഭയുെട തീരുമാനം വ്യാഴാഴ്ച മുതൽ നിലവിൽ വരും.
അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അധ്യക്ഷത വഹിച്ചു. പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനമായത്. വിവാഹ ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി ഏഴ് മുതലാണ് നടപ്പിൽവരുക.
1. സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഓഫിസുകളിൽ ആകെ ജീവനക്കാരുടെ 80
ശതമാനം പേർ മാത്രമേ ജോലിക്ക് എത്താൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
2. സർക്കാർ, സ്വകാര്യ മേഖലകളിൽ ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.
യോഗത്തിൽ പങ്കെടുക്കുന്നവർ കർശനമായ കോവിഡ് പ്രതിരോധ നടപടികൾ പാലിച്ചിരിക്കണം.
3. താമസ്സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങുേമ്പാൾ എല്ലാവരും മാസ്ക് ധരിക്കണം. വാഹനത്തിൽ
ഡ്രൈവർ മാത്രമെങ്കിൽ മാസ്ക് വേണ്ട.
4. പുറത്തിറങ്ങുേമ്പാൾ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് നിർബന്ധം.
5. പള്ളികൾ വെള്ളിയാഴ്ച അടക്കം എല്ലാ നമസ്കാരങ്ങൾക്കും നിലവിലുള്ളതുപോലെ തുറക്കും.
എന്നാൽ, അംഗശുദ്ധി വരുത്തുന്ന കേന്ദ്രങ്ങളും ടോയ്ലറ്റുകളും അടഞ്ഞുകിടക്കും.
6. അടച്ചിട്ട സ്ഥലങ്ങളിൽ അഞ്ചുേപർ മാത്രമേ ഒരുമിച്ചുനിൽക്കാൻ പാടുള്ളൂ. പുറത്ത് 15 പേരിലും
കൂടാൻ പാടില്ല.
7. വിൻറർ ക്യാമ്പുകളിൽ 15 പേർ മാത്രമേ പാടുള്ളൂ.
8. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഡിറ്റോറിയങ്ങളിലെയും പുറത്തെയും വിവാഹചടങ്ങുകൾ
പാടില്ല. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ ബന്ധുക്കൾ മാത്രം പത്തുപേർ പങ്കെടുക്കുന്ന ഇത്തരം
ചടങ്ങുകൾ നടത്താം. പുറത്തുള്ള സ്ഥലങ്ങളിൽ 20 ആളുകൾ പങ്കെടുക്കുന്ന വിവാഹചടങ്ങുകളും
നടത്താം. മന്ത്രാലയത്തിെൻറ എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം.
9. പാർക്കുകൾ, ബീച്ചുകൾ, കോർണിഷുകൾ തുടങ്ങിയ സ്ഥലങ്ങളിലെ കളിസ്ഥലങ്ങൾ അടച്ചിടും.
15 പേരിൽ കൂടുതൽ ഒരുമിച്ചിരിക്കാൻ പാടില്ല.
10. കാർ യാത്രയിൽ ൈഡ്രവർ അടക്കം നാലുപേർ മാത്രമേ പാടുള്ളൂ. കുടുംബങ്ങളാണെങ്കിൽ ഇത് ബാധകമല്ല.
11. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയും മറ്റും കൊണ്ടുപോകുന്ന ബസുകൾ പകുതി സീറ്റിൽ
മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ.
12. ദോഹ മെട്രോ, മറ്റ് പൊതുഗതാഗത വാഹനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
13. ഡ്രൈവിങ് സ്കൂളുകൾ 25 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
14. സിനിമ തിയറ്ററുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരും. 18 വയസ്സിന് താഴെയുള്ളവർക്ക്
പ്രവേശനം ഉണ്ടാകില്ല.
15. ചൈൽഡ് കെയർ, നഴ്സറി സ്ഥാപനങ്ങൾ 30 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിപ്പിക്കണം.
16. കായിക പരിശീലനങ്ങൾ പുറത്തുള്ള സ്ഥലങ്ങളിൽ 40 ആളുകൾക്ക് മാത്രം പരിമിതപ്പെടുത്തും. ഇൻഡോറിൽ
ഇത്തരം പരിപാടികളിൽ 20 പേർ മാത്രമേ പാടുള്ളൂ. കാണികൾ പാടില്ല.
17. വാണിജ്യ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിപ്പിക്കാവൂ. വാണിജ്യസ്ഥാപനങ്ങളിലെ
റസ്റ്റാറൻറുകൾ അടച്ചിടും. ഈ റസ്റ്റാറൻറുകൾക്ക് ഭക്ഷണം ഡെലിവർ ചെയ്യാനേ പാടുള്ളൂ.
18. റസ്റ്റാറൻറുകൾ, കഫേകൾ എന്നിവ 15 ശതമാനം ശേഷിയിലേ പ്രവർത്തിക്കാവൂ. 'ക്ലീൻ ഖത്തർ'
സർട്ടിഫിക്കറ്റുള്ളവക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളുടെ പുറത്തുള്ള
സ്ഥലങ്ങളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.
19. ജനപ്രിയ മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ മാത്രമേ നടത്താവൂ.
20. ഹോൾസെയിൽ വിപണികൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കണം.
21. മാളുകളിലും മറ്റ് വാണിജ്യ കേന്ദ്രങ്ങളിലുമുള്ള അമ്യൂസ്മെൻറ് പാർക്കുകൾ അടക്കണം.
22. ജിമ്മുകളും മറ്റും 30 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരണം.
23. എല്ലാ ഇൻഡോർ സ്വിമ്മിങ് പൂളുകളും അടക്കണം. ഔട്ട്ഡോർ സ്വിമ്മിങ് പൂളുകൾ, ഔട്ട്ഡോർ വാട്ടർ പാർക്കുകൾ
എന്നിവ 30 ശതമാനം ശേഷിയിൽ മാത്രം.
24. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് എല്ലാ സേവനങ്ങളും നിലവിലുള്ളതുപോലെ തുടരാം.
ദോഹ: ഓൺലൈൻ ക്ലാസുകളും നേരിട്ടുള്ള ക്ലാസ് റൂം പഠനവും സമന്വയിപ്പിച്ചിട്ടുള്ള െബ്ലൻഡഡ് പഠനരീതിയിൽ രാജ്യത്തെ സ്കൂളുകൾക്ക് പ്രവർത്തിക്കാം.
ആഴ്ചയിൽ കുട്ടികളുടെ ഹാജർ രേഖെപ്പടുത്തുന്ന, 50 ശതമാനം കുട്ടികൾ മാത്രം ഹാജരാകുന്ന ഇൗ സമ്പ്രദായത്തിൽ നിലവിലുള്ളതുപോലെ സ്കൂളുകൾക്ക് പ്രവർത്തിക്കാം. സർക്കാർ-സ്വകാര്യ സ്കൂളുകൾക്ക് ഇത് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.