ദോഹ: ലോകസിനിമകളുടെ കാഴ്ചകളും, ഗസ്സയിലെയും ഫലസ്തീനിലെയും വേദനിക്കുന്ന മനുഷ്യരുടെ കഥകളും ഒട്ടേറെ ഹ്രസ്വചിത്രങ്ങളുമായി ശ്രദ്ധേയമായ 12ാമത് അജ് യാൽ ചലച്ചിത്രമേള കൊടിയിറങ്ങി. സമാപന ദിനത്തിൽ കതാറ കൾചറൽ വില്ലേജിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകർക്കു അംഗീകാരം സമ്മാനിച്ചുമായിരുന്നു മേള സമാപിച്ചത്.
നേരത്തേ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഉൾപ്പെടുന്ന 400ഓളം യുവ ജൂറോ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു സിനിമകൾ വിലയിരുത്തിയത്. മൊഹഖ് (എട്ട് മുതൽ 12 വയസ്സ് വരെ), ഹിലാൽ (13 മുതൽ 17 വയസ്സു വരെ), ബദർ (18 മുതൽ 25 വയസ്സുവരെ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ജൂറിയെ നിശ്ചയിച്ചത്. ഓരോ വിഭാഗത്തിലും മികച്ച ചിത്രങ്ങൾ ഇവർ തിരഞ്ഞെടുത്തു.
മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം (മൊഹഖ്) യാസിൻ അൽ ഇദ്രിസിയുടെ ബോട്ടിൽസ് (മൊറോക്കോ) സ്വന്തമാക്കി. മികച്ച ഫീച്ചർ ഫിലിം പുരസ്കാരം െക്ലമൻ ദവ്റോണികിന്റെ േബ്ലാക്ക് ഫൈവ് ആണ്.
ഹിലാൽ: മികച്ച ഷോർട്ട് ഫിലിം ദൗൻ കൗകിജിയുടെ കോൾ മൈൻ (ലബനാൻ), ഫീച്ചർ ഫിലിം ഡെബ്ര അറോകോ, നികോൾ ഗോർമിലി എന്നിവരുടെ ‘സേർചിങ് ഫോർ അമാനി (കെനിയ-അമേരിക്ക) ചിത്രവും നേടി. ബദർ: മികച്ച ഷോർട്ട് ഫിലിം ആമിർ യൂസുഫിന്റെ അപോലിൻ (ഈജിപ്ത്), ഫീച്ചർ ഫിലിം ലൈല അബ്ബാസിന്റെ ‘താങ്ക്യൂ ഫോർ ബാങ്കിങ് വിത്ത് അസ്’. ആരാധക അവാർഡ് ഉദ്ഘാടനചിത്രമായ ‘സുഡാൻ: റിമംബർ അസ്’ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.