ദോഹ: രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം മീഡിയ വൺ -ഖിഫ് സൂപ്പർ കപ്പിൽ വീണ്ടും പോരാട്ട ദിനങ്ങൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നാല് മത്സരങ്ങൾക്ക് കൂടി ദോഹ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതോടെ പോയന്റ് പട്ടികയിലെ പോരാട്ടത്തിനും ആവേശമേറും.
തിങ്കളാഴ്ച രാത്രി 7.30ന് കെ.എം.സി.സി കോഴിക്കോടും വയനാട് കൂട്ടവും തമ്മിലാണ് മത്സരം. തുടർന്ന് രാത്രി 9.10ന് യുനൈറ്റഡ് എറണാകുളം -ഫ്രണ്ട്സ് ഓഫ് തൃശൂരിനെ നേരിടും. ചൊവ്വാഴ്ച ആദ്യ മത്സരത്തിൽ (രാത്രി 7.30) കെ.എം.സി.സി മലപ്പുറവും - ദിവ കാസർകോടും ഏറ്റുമുട്ടും. 9.10ന് കുവാഖ് കണ്ണൂരും -ടി.ജെ.എസ്.വി തൃശൂരും തമ്മിലാണ് മത്സരം.
മൂന്ന് മത്സരം എല്ലാവരും പൂർത്തിയാക്കിയപ്പോൾ ടി.ജെ.എസ്.വി തൃശൂർ ഒമ്പത് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ദിവ കാസർകോട് ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫ്രണ്ട്സ് ഓഫ് തൃശൂർ, കെ.എം.സി.സി മലപ്പുറം, കെ.എം.സി.സി കോഴിക്കോട് ടീമുകൾ ആറ് പോയിന്റുമായി തൊട്ടു പിറകെയുണ്ട്.
ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ കെ.എം.സി.സി മലപ്പുറം 1-0 ത്തിന് കെ.എം.സി.സി കോഴിക്കോടിനെ തോൽപിച്ചിരുന്നു. സഫീറാണ് മലപ്പുറത്തിനായി സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ദിവ കാസർകോട് 2-1ന് വയനാട് കൂട്ടത്തെയും തോൽപിച്ചു. കാസർകോടിനായി ആസിഫ് ഇരട്ട ഗോളുകൾ നേടി വിജയ ശിൽപിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.