ദോഹ: ഈ വർഷത്തെ മികച്ച വിഡിയോ ജേണലിസത്തിനുള്ള വിൻകോട്ട് അവാർഡ് അൽ ജസീറക്ക്. 'സെല്ലിങ് ഔട്ട് വെസ്റ്റ് പാപ്പുവ'എന്ന േപ്രാഗ്രാമിനാണ് വിൻകോട്ട് ഫൗണ്ടേഷൻ അവാർഡ് ലഭിച്ചിരിക്കുന്നത്. 101 ഈസ്റ്റിെൻറ ഡ്യ്രൂ ആംേബ്രാസ്, ജെനി ഹെൻഡേഴ്സൺ, നിക് ഒലെ, ലിസ് ഗൂഷ്, ആൻഡി മീസ് എന്നിവരുൾപ്പെടുന്ന സംഘമാണ് സെല്ലിങ് ഔട്ട് വെസ്റ്റ് പാപ്പുവ േപ്രാഗ്രാം നിർമിച്ചിരിക്കുന്നത്. ഏഷ്യയിലെ അവശേഷിക്കുന്ന ഏറ്റവും വലിയ മഴക്കാടായ വെസ്റ്റ് പാപ്പുവ ഹെക്ടറിന് കേവലം അഞ്ച് ഡോളറിന് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട ഡോക്യുമെൻററിയാണ് സെല്ലിങ് ഔട്ട് വെസ്റ്റ് പാപ്പുവ.
ഒരു വർഷം നീണ്ട അന്വേഷണത്തിലാണ് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഭീമൻ കമ്പനികൾക്ക് മഴക്കാടുകൾ തീറെഴുതിക്കൊടുത്തത് അൽ ജസീറ പുറത്തുവിട്ടിരിക്കുന്നത്. ഏറെ പാരിസ്ഥിതികാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതിനു പുറമേ, അപൂർവ വംശങ്ങളിൽപെടുന്ന ആദിമ നിവാസികളെ ഇവിടെ നിന്നും പുറന്തള്ളപ്പെടാനും ഇത് കാരണമാകുമെന്ന് അൽജസീറ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിെൻറ ആഴവും പ്രാധാന്യവും വിഡിയോ നിർമിക്കുന്നതിനെടുത്ത ശാരീരിക അധ്വാനം, ഹാൻഡഡ് റിപ്പോർട്ടിങ് എന്നിവയാണ് അവാർഡ് നേട്ടത്തിൽ നിർണായകമായത്.
ഭീമൻ കമ്പനികൾക്കിടയിലുള്ള വിവാദപരമായ വ്യാപാര കരാറുകളുടെ ഉള്ളുകള്ളികൾ പുറത്തുകൊണ്ടുവരുന്ന റിപ്പോർട്ടിന് അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് 101 ഈസ്റ്റ് എക്സിക്യൂട്ടിവ് െപ്രാഡ്യൂസർ ഷാരോൺ റൂബോൾ പറയുന്നു.
ബിസിനസ്, ഇക്കണോമിക്, ഫിനാൻഷ്യൽ ജേണലിസം മേഖലയിലെ മികവിനാണ് വിൻകോട്ട് അവാർഡ് നൽകിവരുന്നത്. ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധനായ ഇക്കണോമിക് ജേണലിസ്റ്റുകളിലൊന്നായ ഹരോൾഡ് വിൻകോട്ടിെൻറ സ്മരണക്കായാണ് 1969ൽ വിൻകോട്ട് ഫൗണ്ടേഷൻ ആരംഭിക്കുന്നത്.
ദോഹയാണ് അൽജസീറ ചാനലിെൻറ ആസ്ഥാനം. ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരാണ് ചാനലിനുള്ളത്. പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങളുടെ പക്ഷപാതത്തോടെയുള്ള പ്രവർത്തനത്തിൽനിന്ന് വേറിട്ട് സംഭവങ്ങളുടെ യഥാർഥ വസ്തുത ജനങ്ങൾക്കെത്തിക്കുന്നുവെന്നതാണ് അൽജസീറയുടെ വ്യതിരിക്തത. യൂ ട്യൂബിലെ ഏറ്റവും ജനപ്രിയ ചാനലുകളിലൊന്നായി അൽ ജസീറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂ ട്യൂബിലെ ഏറ്റവും വേഗത്തിൽ വളരുന്ന ചാനലുകളിലൊന്നും അൽ ജസീറ തന്നെയാണ്.
യൂ ട്യൂബിലെ കാഴ്ചക്കാരിൽ ഏറ്റവും കൂടുതൽ േപ്രക്ഷകരുള്ളത് 25-34 പ്രായത്തിനിടയിലുള്ളവരാണ്.അൽ ജസീറ കാണുന്നവരിൽ അറബ് ലോകത്ത് നിന്നുള്ള വനിതകളുടെ പങ്കും വർധിക്കുകയാണ്. യൂ ട്യൂബിൽ ചാനലിന് 45 ലക്ഷം വരിക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.