ദോഹ: അൽ റവാബി ഗ്രൂപ് ഓഫ് കമ്പനീസ് വിവിധ ഔട്ലെറ്റുകൾ തമ്മിൽ 'സിനർജി 2021-22' എന്ന പേരിൽ രണ്ടു മാസമായി നടത്തിയ കായികമത്സരങ്ങൾ സമാപിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്‍റൺ, വടംവലി, ചെസ്, കാരംസ്, അത്‌ലറ്റിക്‌സ് എന്നിവയിലായി നടന്ന മത്സരങ്ങളിൽ 13 ടീം പങ്കാളികളായി. 45 പോയന്‍റുമായി ഹെഡ് ഓഫിസ് ടീം ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി.
40 പോയന്‍റ് നേടിയ റവാബി ഹൈപ്പർ മാർക്കറ്റ് റയ്യാനും റവാബി ഫുഡ് സ്റ്റഫും റണ്ണേഴ്‌സ് അപ്പ് പങ്കുവെച്ചു. വിവിധ ഇനങ്ങളിലായി 25,000 റിയാലിന്‍റെ കാഷ് പ്രൈസുകൾ ചാമ്പ്യൻമാർ സ്വന്തമാക്കി. സമാപനപരിപാടി അൽ റവാബി ഗ്രൂപ് ഡയറക്ടർ മുഹമ്മദ് സാദിഖ് ഉദ്‌ഘാടനം ചെയ്തു. എച്ച്.ആർ മാനേജർ ഷാനവാസ് രാജാസലീം, സീനിയർ മാനേജർ നൗഷാദ്, ഇസ്മായിൽ, ഫൈവ് ഗ്രൂപ് ട്രേഡിങ് ഡിവിഷൻ മാനേജർ അബ്ദുൽ കലാം, മാനേജ്‌മന്‍റ് പ്രതിനിധി റയീസ് എന്നിവർ സംസാരിച്ചു. ചടങ്ങ് സിനർജി കോഓഡിനേറ്റർ നവാസ് കാപ്പാട്ടുമ്മൽ നിയന്ത്രിച്ചു.
വരും വർഷങ്ങളിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി 'സിനർജി'യുടെ പുതിയ സീസണുകൾ സംഘടിപ്പിക്കുമെന്ന് മാനേജ്‌മന്‍റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.