സൗ​ഹൃ​ദ മ​ത്സ​രം: അ​ൽ സ​ദ്ദി​ന് വി​ജ​യം; വ​ക്റ​ക്ക് സ​മ​നി​ല

ദോ​ഹ: രാ​ജ്യ​ത്തെ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്ബാ​ൾ ലീ​ഗാ​യ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന പ​രി​ശീ​ല​ന, സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ ഖ​ത്ത​രി ടീ​മു​ക​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്നു.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ സ​ദ്ദ് സ്​​പെ​യി​നി​ലെ മ​ലാ​ഗ മാ​ർ​ബെ​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള ഒ​ർ​ലാ​ൻ​ഡോ പൈ​റേ​റ്റ്‌​സി​നെ 3-2 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. നേ​ടി​യ എ​ക്വ​ഡോ​റി​യ​ൻ സ്‌​ട്രൈ​ക്ക​ർ ഗോ​ൺ​സാ​ലോ പ്ലാ​റ്റ​യു​ടെ ഇ​ര​ട്ട ഗോ​ളും ഹാ​ഷിം അ​ലി​യു​ടെ ഗോ​ളു​മാ​ണ് അ​ൽ സ​ദ്ദി​ന് വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജി​ബ്രാ​ൾ​ട്ട​ർ മാ​ഞ്ച​സ്റ്റ​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ എ​ട്ടു​ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​ൽ സ​ദ്ദ് കി​രീ​ടം നി​ല​നി​ർ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലും ഉ​ജ്ജ്വ​ല ഫോമി​ലു​മാ​ണ്.

Tags:    
News Summary - Al Sadd wins in the friendly match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.