ദോഹ: സാമ്പത്തിക സേവന രംഗത്തെ മുൻനിര കമ്പനിയായ അൽ സമാൻ എക്സ്ചേഞ്ച്, മാസ്റ്റർ കാർഡുമായി സഹകരിച്ച് കാഷ് പാസ്പോർട്ട് മൾട്ടി കറൻസ് ട്രാവൽ പ്രീപെയ്ഡ് കാർഡ് അവതരിപ്പിച്ചു. യാത്രാവേളയിൽ സാമ്പത്തിക കാര്യങ്ങൾ ലളിതമാക്കാനും സമാനതകളില്ലാത്ത സൗകര്യവും സുരക്ഷയും സുരക്ഷയും നൽകാനും രൂപകൽപന ചെയ്തതാണ് കാഷ് പാസ്പോർട്ട്. മാസ്റ്റർകാർഡ് കാഷ് പാസ്പോർട്ട് കാർഡ് ഉടമകൾക്ക് ഡോളർ, യൂറോ, റിയാൽ, പൗണ്ട് തുടങ്ങി വിവിധ കറൻസികൾ ഒരു കാർഡിലേക്ക് ലോഡ് ചെയ്യാനും ആകർഷകമായ വിനിമയ നിരക്ക് ആസ്വദിക്കാനും കഴിയും.
വിവിധ രാജ്യങ്ങളിൽ തടസ്സമില്ലാത്ത ഇടപാടുകൾ അനുവദിക്കുകയും ഒരേ കറൻസിയിൽ ചെലവഴിക്കുമ്പോൾ വിനിമയ നിരക്കിൽ ലോക്ക് ചെയ്യുകയും ചെയ്യാം. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ മാസ്റ്റർകാർഡ് സ്വീകരിക്കപ്പെടുന്നിടത്തെല്ലാം കാഷ് പാസ്പോർട്ട് ഉപയോഗിക്കാനാകും. കൂടാതെ, മാസ്റ്റർകാർഡിന്റെ priceless.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് വൈവിധ്യമാർന്ന മൂല്യവർധിത ഓഫറുകളും ഉപയോഗപ്പെടുത്താം.
ഖത്തറിലെ അൽ സമാൻ എക്സ്ചേഞ്ചിന്റെ എല്ലാ ഔട്ട്ലെറ്റിലും കാർഡ് ലോഡ് ചെയ്യാനും റീലോഡ് ചെയ്യാനും പണം പിൻവലിക്കാനും കഴിയും. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ വിദേശ കറൻസി ഖത്തർ റിയാലിലേക്ക് മാറ്റി പ്രാദേശികമായി ഇടപാട് നടത്താം. അല്ലെങ്കിൽ കാർഡിലെ അവശേഷിക്കുന്ന തുക പിൻവലിക്കാം.
ചിപ്പുകളും പിൻ സംരക്ഷണവും അടക്കം അത്യാധുനിക സുരക്ഷ ഫീച്ചറുകൾ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും കസ്റ്റമർ സപ്പോർട്ട് ലഭ്യമാണ്. എമർജൻസി കാർഡ് റീപ്ലേസ്മെന്റ് സേവനം, അൽ സമാൻ എക്സ്ചേഞ്ച് മൊബൈൽ ആപ് വഴി കാർഡ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സൗകര്യം എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷ ഫീച്ചറുകൾ സജ്ജമാണ്. കാഷ് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ കാർഡ് ഉടമകൾക്ക് ഒരു അധിക കാർഡിന് കൂടി അപേക്ഷിക്കാം.
ഏതെങ്കിലും സാഹചര്യത്തിൽ കാർഡ് നഷ്ടമായാൽ ഉടൻ ഡീ ആക്ടിവേറ്റ് ചെയ്ത് അധികമായി വാങ്ങിയ കാർഡ് ഉപയോഗിച്ച് തുടങ്ങാം. പുതിയ ഉൽപന്നം അവതരിപ്പിക്കുന്ന ചടങ്ങിൽ മാസ്റ്റർ കാർഡ് പ്രോഡക്ട് ആൻഡ് പ്രോഗ്രാം മാനേജർ യൂസുഫ് സഹ്റാൻ, അക്കൗണ്ട്സ് മാനേജർമാരായ സുപിൻ ബാബു, ഷഫീക് താഹിർ, അൽ സമാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മുഹമ്മദ് അൻവർ സാദത്ത്, സി.ഒ.ഒ സുബൈർ അബ്ദുറഹ്മാൻ, ട്രഷറി ഓപറേഷൻസ് മേധാവി ആദർശ ഷെനാവ, ഫിനാൻസ് മാനേജർ സന്തോഷ് കേശവൻ, ബി.ഡി.ഒ അൻജല സാദത്ത്, ബി.ഡി.ഒ ബംഗ്ലാദേശ് മുസ്ലിമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.