ദോഹ: ഖത്തറില്‍ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വുഖൈറിലെ അലീവിയ മെഡിക്ക ല്‍ സെൻററില്‍ വെല്‍നസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. വെല്കെയര്ഫാര്മസി, ഖത്തര്‍ ചാപ്റ്റ ര്‍ നിയാര്‍ക് വനിത വിഭാഗം എന്നിയുടെ സഹകരണത്തോടെ അലീവിയ മെഡിക്കല്‍ സെൻറർ സംഘടിപ് പിക്കുന്ന സൗജന്യ ക്യാമ്പ് മാർച്ച് 13 മുതല്‍ 19 വരെ നടക്കും.
ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സൗകര്യപ്രദമായി പങ്കെടുക്കാവുന്ന രീതിയിലാണ് വെല്‍നസ് ഇനീഷ്യേറ്റിവിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അലീവിയ മെഡിക്കല്‍ സെൻറര്‍ ചെയര്മാന് കെ.പി. അഷ്റഫ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പീഡിയാട്രിക്, ദന്ത, അസ്ഥി, ഇ.എന്‍.ടി, ഫിസിയോതെറപ്പി, ഓഡിയോമെട്രി ഡോക്ടര്‍മാരുടെ സേവനവും എക്സ്റെ ആൻഡ് അള്‍ട്രാസൗണ്ട് സ്കാന്‍, ലബോറട്ടറി എന്നീ സൗകര്യങ്ങളും ക്യാമ്പിൽ സജ്ജീകരിക്കും. കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസും നടക്കും.
ക്യാമ്പിനെത്തുന്ന കുടുംബങ്ങളെ സഹായിക്കാന്‍ നിയാര്‍ക്ക് വനിതാ വളണ്ടിയര്‍മാരും ഫാര്‍മസി ഉദ്യോഗസ്ഥരും അണിനിരക്കും. വെല്‍കെയർ ഫാര്‍മസി ഓപറേഷന് മാനേജര്‍ മുഹമ്മദ് ഫറൂഖ്, ഫാര്‍മസി അക്കാഡമീസ് മാനേജര്‍ എസ്.കെ. വ്യാസ്, അലീവിയ മെഡിക്കല്‍ സെൻറര്‍ സി.ഒ.ഒ ഉദയകുമാര്‍, പീഡിയാട്രീഷ്യന്‍ ഡോ. ബാബു കോണിക്കര ജോസഫ്, നിയാര്‍ക്ക് ജനറല്‍ സെക്രട്ടറി എം.ടി ഹമീദ്, നിയാര് ലേഡീസ് വിഭാഗം ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡൻറ് റസ്മിയ റിയാസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.