മെ​ട്രോ റെ​ഡ് ലൈ​നി​ലും ലു​സൈ​ൽ ട്രാ​മി​ലും ഇ​ന്ന് ബ​ദ​ൽ സ​ർ​വി​സ്

ദോ​ഹ: മെ​ട്രോ റെ​ഡ് ലൈ​നി​ലും ലു​സൈ​ൽ ട്രാ​മി​ലും വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു. പ​ക​രം, ബ​ദ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തും. അ​ൽ വ​ക്റ​ക്കും ലു​സൈ​ൽ ക്യു.​എ​ൻ.​ബി​ക്കും ഇ​ട​യി​ൽ ഓ​രോ അ​ഞ്ചു മി​നി​റ്റി​ലും, ഹ​മ​ദ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ എ​യ​ർ​പോ​ര്‍ട്ടി​നും ഫ്രീ ​സോ​ണി​നും ഇ​ട​യി​ൽ ഓ​രോ 15 മി​നി​റ്റി​ലു​മാ​യി ബ​സ് സ​ർ​വി​സു​ക​ൾ ന​ട​ത്തും. ക​താ​റ, റാ​സ് ബു ​ഫോ​ണ്ടാ​സ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ബ​സു​ക​ൾ നി​ർ​ത്തി​ല്ല. മെ​ട്രോ സ്റ്റേ​ഷ​ൻ ഷെ​ൽ​ട്ട​ർ ഒ​ന്നി​ന് സ​മീ​പ​മു​ള്ള അ​ൽ വ​ക്ര ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, എ​ല്ലാ മെ​ട്രോ ലി​ങ്കും മെ​ട്രോ എ​ക്സ്പ്ര​സും സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. എം 126, ​ഓ​രോ 20 മി​നി​റ്റി​ലും റാ​സ് ബു ​ഫ​ന്താ​സി​ന് പ​ക​രം ഫ്രീ​സോ​ൺ ഷെ​ൽ​ട്ട​ർ ര​ണ്ടി​ൽ​നി​ന്നാ​വും സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Alternate service on Metro Red Line and Lucile Tram today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.