ദോഹ: വിശുദ്ധ റമദാന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ആശംസ സന്ദേശങ്ങൾ കൈമാറി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
വ്യാഴാഴ്ച രാത്രി ലുസൈൽ പാലസിലായിരുന്നു തറാവീഹ് നമസ്കാരശേഷം അമീർ രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ ഉൾപ്പെടെ വിവിധ വ്യക്തികളെ സ്വീകരിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, പൗരന്മാർ എന്നിങ്ങനെ വിവിധ വ്യക്തികളെ അമീർ സ്വീകരിച്ച് റമദാൻ സന്ദേശം കൈമാറി.
അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി ഉൾപ്പെടെ ഉന്നത വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.