ദോഹ: ഖത്തറിലേക്ക് നിയമിച്ച പുതിയ അഞ്ചു നയതന്ത്രസ്ഥാനപതികളെ അധികാര പത്രം സ്വീകരിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വരവേറ്റു. അമിരി ദിവാനിൽ നടന്ന ചടങ്ങിലായിരുന്നു യെമൻ, ഇക്വഡോർ, ഫിൻലൻഡ്, ചെക്റിപ്പബ്ലിക്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പുതിയ അംബാസഡർമാരെ അമീർ സ്വീകരിച്ചത്. ഖത്തറിലേക്ക് പുതിയ സ്ഥാനപതികളെ സ്വാഗതംചെയ്ത അമീർ നയതന്ത്ര ദൗത്യത്തിൽ എല്ലാവിധ ആശംസകളും അറിയിച്ചു. അംബാസഡർമാർ അവരവരുടെ രാഷ്ട്ര തലവൻമാരുടെ ആശംസ ഖത്തർ അമീറിനെയും അറിയിച്ചു.
റജാഹ് ഹുസൈൻ ബാദിയാണ് യമനിന്‍റെ പുതിയ സ്ഥാനപതി. ഇക്വഡോർ പ്രതിനിധിയായി പാസ്കൽ ഡെൽ സിയോപോ അറഗോൻഡെയും ഫിൻലൻഡിന്‍റെ പ്രതിനിധിയായി പെക്ക വുറ്റെലയ്നും റഷ്യൻ പ്രതിനിധിയായ ദിമിത്രി ഡി ഗഡ്കിനും ചെക് പ്രതിനിധിയായി ജറോസ്ലാവ് സെറോയുമാണ് സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.