ദോഹ: അഫ്ഗാനിലെ ഖത്തറിൻെറ ഇടപെടലിനും കരുതലിനും നന്ദി പറയാനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ദോഹയിലെത്തുന്നു.
അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കലിനും അഭയാർഥികളായെത്തിയവർക്ക് നൽകിയ കരുതലിനും രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം നന്ദി അറിയിക്കും. ഖത്തറിലുള്ള അഫ്ഗാൻ പൗരന്മാരെയും തങ്ങൾക്കായി പ്രവർത്തിച്ചവരെയും സന്ദർശിക്കുമെന്ന് ആൻറണി ബ്ലിങ്കൻ ദോഹയിലേക്ക് പുറപ്പെടുംമുേമ്പ വാഷിങ്ടണിൽ വെച്ച് അറിയിച്ചു.
ദോഹ സന്ദർശനം പൂർത്തിയാക്കിയശേഷം, ജർമനിയിലെ റാംസ്റ്റെയിൻ എയർബേസിലേക്ക് മടങ്ങും. അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിലെ ഖത്തറിൻെറ നേതൃപരമായ പങ്കിന് നന്ദി അറിയിച്ച് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുൽ റഹ്മാൻ ആൽഥാനിയെ ബ്ലിങ്കൻ നേരത്തെ ഫോണിൽ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.