രണ്ട്​ വാക്​സിനുകൾക്ക്​ അംഗീകാരം

ദോഹ: രണ്ട്​ വാക്​സിനുകൾക്ക്​ കൂടി നിബന്ധന​കളോടെ അംഗീകാരം നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനം. സ്പുട്​നിക്​, സിനോവാക്ക് വാക്സിനുകളെയാണ്​ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്​. ഇത്തരം വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ആൻറിബോഡി ടെസ്​റ്റ്​ നടത്തി പോസിറ്റിവായ സർട്ടിഫിക്കറ്റ്​ കൈയിൽ കരുതണം. ഇതുവരെ സിനോഫാം വാക്സിന്​ മാത്രമായിരുന്നു നിബന്ധനകളോടെ അംഗീകാരം. അതേസമയം, സ്പുട്​നിക്​, സിനോവാക്, സിനോഫാം വാക്സിനുകളുടെ രണ്ട‌് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകൃത ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ആൻറിബോഡി ടെസ്​റ്റ്​ ആവശ്യമില്ല. ഫൈസർ, മൊഡേണ, അസ്​ട്രസെനക (ഒക്​സ്​ഫഡ്​, കോവിഷീൽഡ്​, ​വാക്​സെറിയ), ജോൺസൻ ആൻഡ്​ ജോൺസൻ എന്നിവയാണ്​ ഉപാധികളില്ലാതെ ഖത്തർ അംഗീകരിച്ച വാക്​സിനുകൾ.

Tags:    
News Summary - Approval for two vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.