പശ്ചിമേഷ്യയിൽ നിന്ന് പേർഷ്യൻ കടലിലേക്ക് തള്ളിനിൽക്കുന്ന ചെറിയൊരു രാജ്യമാണ് ഖത്തർ. 1971 വരെ ബ്രിട്ടെൻറ അധീനതയിലായിരുന്നു ഖത്തർ. 1971 സെപ്റ്റംബർ മൂന്നിനു സ്വതന്ത്ര്യം ലഭിച്ചു. 2005ൽ ഖത്തർ ഭരണഘടന നിലവിൽ വന്നു. ഒരിക്കൽ ദരിദ്ര രാജ്യമായിരുന്ന ഖത്തർ ഇപ്പോ
ൾ അറബ് മേഖലയിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ്.
ഭക്ഷ്യവസ്തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇറക്കുമതിയിൽ 40 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. കലകളെ പ്രണയിക്കുന്ന രാജ്യത്ത് പ്രതിവർഷം നിരവധി എക്സിബിഷനുകൾ നടത്താറുണ്ട്. 2008ൽ ഇസ്ലാമിക് ആർട് മ്യൂസിയം തുറന്നു. 1400 വർഷം പഴക്കമുള്ള ചിത്രങ്ങൾ ഇവിടെയുണ്ട്. ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങളെ താരതമ്യം ചെയ്യുേമ്പാൾ സൈനികരുടെയും യുദ്ധവിമാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവ്. എന്നാൽ സുരക്ഷ കാര്യങ്ങൾമുൻ നിർത്തി അടുത്തിടെ സൈനിക ശക്തി വർധിപ്പിച്ചിരുന്നു. ഗസ്സയിലെ ഹമാസിനെയും ഇൗജിപ്തിലെ മുസ്ലിം ബ്രദർഹുഡിനെയും പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.