ദോഹ: ലോക അറബിക് ഭാഷാ ദിനാചരണത്തിൽ മാപ്പിള കലാ അക്കാദമി ഖത്തർ ‘അറബ് മലയാളം സംസ്കാരങ്ങളുടെ പൂന്തോപ്പ്’ എന്ന ശീർഷകത്തിൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര കാമ്പയിന് തുടക്കം കുറിച്ചു. ഗൾഫ് നാടുകളും ഭാരതവും കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത, സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ ഗൾഫ് മലയാളിൾ കൈവരിച്ച പുരോഗതിയും അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്ന ചരിത്രാന്വേഷണയാത്രയുടെ പോസ്റ്റർ പ്രകാശനം ഡോ. എം.പി. ഹസ്സൻ കുഞ്ഞി നിർവഹിച്ചു.
മാപ്പിള കലാ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ, ചെയർമാൻ മുഹ്സിൻ തളിക്കുളം, രക്ഷാധികാരി അബ്ദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു. ഖത്തർ ഇസ്ലാമിക് ദഅവാ കോളജ് അധ്യാപകൻ ഡോ. അഹമ്മദ് ബിൻ ജബർ അൽ ദോസരി, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.