അ​വ​ധി​ക്കാ​ലം വ​ര​വേ​ൽ​ക്കാ​ൻ മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ലു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ്

ദോ​ഹ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ല്‍ ആ​രം​ഭി​ച്ചു. ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും, അ​മ​ഡ്‍ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​റു​ക​ള്‍ നേ​ടാ​ന​വ​സ​ര​മു​ണ്ടാ​കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍ക്ക് സ​മ്മാ​നി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ട്രെ​ന്‍ഡി​യും ഭാ​രം കു​റ​ഞ്ഞ​തു​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ സീ​സ​ണ്‍സ് ഗി​ഫ്റ്റി​ങ് ശേ​ഖ​ര​വും ബ്രാ​ന്‍ഡ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും 2025 ജ​നു​വ​രി നാ​ല് വ​രെ ഈ ​പ​രി​മി​ത​കാ​ല ഓ​ഫ​ര്‍ ല​ഭ്യ​മാ​കും.ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി 3000 ഖ​ത്ത​ർ റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 100 റി​യാ​ൽ സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​റു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. പ​ണ​ത്തി​ന് തു​ല്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഈ ​കാ​ഷ് വൗ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളോ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളോ, സ്വ​ർ​ണ ബാ​റു​ക​ളോ വാ​ങ്ങാ​നാ​വും. ​ഷ​ലാ​യി പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ സീ​സ​ണ്‍സ് ഗി​ഫ്റ്റി​ങ് ശേ​ഖ​ര​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട​വ​ര്‍ക്ക് സ​മ്മാ​നി​ക്കു​ന്ന​തി​നും, സ്വ​ന്തം ആ​വ​ശ്യ​ത്തി​നും അ​നു​യോ​ജ്യ​മാ​യ മ​നോ​ഹ​ര​മാ​യ ട്രെ​ന്‍ഡി ഡി​സൈ​നു​ക​ളു​ടെ വി​സ്മ​യി​പ്പി​ക്കു​ന്ന നി​ര ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൈ​ന്‍ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി, ഇ​റ അ​ണ്‍ക​ട്ട് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി, പ്രേ​ഷ്യ പ്രെ​ഷ്യ​സ് ജെം ​ജ്വ​ല്ല​റി അ​ട​ക്ക​മു​ള്ള വി​വി​ധ ബ്രാ​ന്‍ഡു​ക​ളി​ലൂ​ട​നീ​ള​മു​ള്ള 18കെ ​സ്വ​ർ​ണം, വ​ജ്രം, പ്രെ​ഷ്യ​സ് ജെം ​ആ​ഭ​ര​ണ​ങ്ങ​ളി​ലാ​ണ് ഡി​സൈ​നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ക്കു​ള്ള ജ​ന​പ്രീ​തി ഓ​രോ വ​ര്‍ഷ​വും വ​ര്‍ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ്മ​ദ് പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക​ളും മു​ന്‍ഗ​ണ​ന​ക​ളും നി​റ​വേ​റ്റു​ന്ന ആ​ഭ​ര​ണ ശേ​ഖ​ര​മാ​ണ് ബ്രാ​ന്‍ഡ് ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കു​ന്ന​ത്.

വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ കാ​ലാ​തീ​ത​മാ​യ സൗ​ന്ദ​ര്യ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ മി​ക​ച്ച അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് എ​ക്സ്‌​ക്ലൂ​സി​വ് ഓ​ഫ​റു​ക​ളു​മാ​യെ​ത്തു​ന്ന മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ല്‍.

പ്രി​യ​പ്പെ​ട്ട​വ​ര്‍ക്കാ​യി മി​ക​ച്ച സ​മ്മാ​നം വാ​ങ്ങു​ന്ന​തി​നും, സ്വ​ന്ത​മാ​യി ജ്വ​ല്ല​റി വാ​ങ്ങു​ന്ന​തി​നും പ്ര​മോ​ഷ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​യും ഷം​ലാ​ല്‍ അ​ഹ്മ​ദ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Malabar Gold and Diamonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.