ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന നാലാമത് ആസ്റ്റർ ഡി.എം.എച്ച് ഹോസ്പിറ്റൽ ചാലിയാർ കപ്പ് ഓൾ ഇന്ത്യ സെവൻസ് ഫുട്ബാളിന് ഹാമിൽട്ടൺ ഇന്റർ നാഷനൽ സ്കൂൾ ഗ്രൗണ്ടിൽ തുടക്കം. വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ 16 ടീമുകൾ മത്സരിച്ചു.
അൽ അനീസ് എഫ്.സി, ഓർബിറ്റ് എഫ്.സി, ഗ്രാൻഡ് മാൾ മേറ്റ്സ് എഫ്.സി, ഹിലാൽ എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി, നാസ് ഗാർഡ് എഫ്.സി, മലബാർ എഫ്.സി, ട്രാവൻകൂർ എഫ്.സി ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു.
ഉദ്ഘാടനമത്സരത്തിന് മുന്നോടിയായി ചാലിയാർ ദോഹ പത്താം വാർഷികാഘോഷത്തിന് അനുഭാവം പ്രകടിപ്പിച്ച് പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ഹീലിയം ബലൂണുകൾ പറത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.