ദോഹ: അറബി ഭാഷയുടെ പ്രാധാന്യവും പ്രത്യേകതയും വിളിച്ചോതി രാജ്യത്ത് ഐക്യരാഷ്ട്രസഭ അറബി ഭാഷാദിനം ആച രിച്ചു. വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടന്നത്. കതാറ കൾച്ചറൽ വില്ലേജിൽ കതാറക്ക് കീഴില ുള്ള പഠന ഗവേഷണ വിഭാഗം സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു.
‘ഡിജിറ്റൽ യുഗത്തിലെ അറബി ഭാഷ: യാഥാർഥ്യവും വെല്ലുവിളികളും’ എന്ന പ്രമേയത്തിലൂന്നി പോലീസ് കോളേജുമായി സ ഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ സഹമന്ത്രി ഹമദ് ബിൻ അബ്ദുൽ അസീസ്് അൽ കുവാരി, പോല ീസ് കോളേജ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മുഹന്ന അൽ മർരി, അറബി ഭാഷാ വിദഗ് ധർ, പണ്ഡിതർ, സന്ദർശകർ എന്നിവർ പങ്കെടുത്തു.
പോലീസ് കോളേജ് ഗവേഷണ പഠന വിഭാഗം മേധാവി ഖലീഫ അൽ സായിദ് വിഷയാവതരണം നടത്തി. സാംസ്കാരിക, സാഹിത്യ മേഖലകളിൽ അറബി ഭാഷക്ക് വലിയ പ്രാധാന്യമാണ് ഇന്നുമുള്ളതെന്ന് സായിദ് വിഷയാവതരണത്തിനിടെ വ്യക്തമാക്കി.
അറബി ഭാഷയുടെ വളർച്ചക്കും ഉയർച്ചക്കും ഖത്തറിെൻറ പങ്ക് വലുതാണ്. അന്താരാഷ്ട്ര തലത്തിൽ അറബി ഭാഷാ നവോഥാന സംഘടനയുടെ രൂപീകരണമടക്കം ഖത്തറിെൻറ വിവിധ സംരംഭങ്ങൾ ഇതിനുദാഹരണമാണമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് കോളേജിൽ അറബി ഭാഷ പ്രധാന വിഷയമായി പഠിപ്പിക്കുന്നുണ്ട്. പോലീസ് കോളേജിെൻറ പാഠ്യപദ്ധതിയിൽ അറബി ഭാഷക്ക് ഇത്ര പ്രാധാന്യം നൽകുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻറർനെറ്റ് യുഗത്തിൽ അറബി ഭാഷ നേരിടുന്ന പ്രധാന വെല്ലുവിളികൾ സംബന്ധിച്ച് കതാറ പഠന ഗവേഷണ വിഭാഗം മേധാവി ഡോ. നാദിയ അബ്ദുറഹ്മാൻ അൽ മദഹ്ക പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ അറബി ഭാഷ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും സെഷനിൽ ചർച്ച ചെയ്തു. അറബി ഭാഷയിൽ ഇൻറർനെറ്റ് ഉപയോഗത്തിെൻറ തടസ്സങ്ങളും പ്രയാസങ്ങളും സംബന്ധിച്ച് പോലീസ് കോളേജ് അറബ് പ്രൂഫ് റീഡർ മുസ്തഫ അബു ദാഹിർ വ്യക്തമാക്കി.
അറബി ഭാഷയുടെ വളർച്ചക്കും വികാസത്തിനും പങ്ക് വഹിച്ച പ്രഫസർമാർക്കും ഭാഷാ പണ്ഡിതർക്കുമുള്ള ഉപഹാരങ്ങൾ മന്ത്രി ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.