1. അഫ്​റ ഉസ്​മാൻ, 2. അനാലിൻ ജേക്കബ്​, 3. ഫാദിൽ മുഹമ്മദ്​, 4. ഫാത്തിമ, 5. നവ്യശ്രീ, 6. നിരഞ്​ജന, 7. സഞ്​ജന 8. ഷെൽബി മരിയ

ആർട്ടിഫിഷൽ ഇൻറലിജൻസ്​: എം.ഇ.എസ്​ വിദ്യാർഥികൾക്ക്​ നേട്ടം

ദോഹ: ഇൻറർനാഷനൽ ആർട്ടിഫിഷൽ ഇൻറലിജൻസ്​ ഒളിമ്പ്യാഡിൽ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂളിലെ വിദ്യാർഥികൾക്ക്​ മികച്ച നേട്ടം. ജയ്​പൂരിലെ ആർട്ടിഫിഷൽ ഇൻറലിജൻസ്​ ടെക്​നോളജി സംഘടിപ്പിച്ച ഓൺലൈൻ ചാമ്പ്യൻഷിപ്പിൽ 2332 മത്സരാർഥികളാണ്​ പ​ങ്കെടുത്തത്​. എം.ഇ.എസിലെ എട്ടാം ക്ലാസ്​ വിദ്യാർഥി ഫാദിൽ മുഹമ്മദ്​ 70ാം റാങ്ക്​ നേടി. ഷെൽബി മരിയ, അഫ്​റ ഉസ്​മാൻ എന്നിവർ 360ഉം നിരഞ്​ജന പാ​ട്ടെൻ 390ഉം റാങ്ക്​ നേടി. ഏഴാംക്ലാസ്​ വിഭാഗത്തിൽ ഫാത്തിമ നിഹാല 230ഉം അനാലിൻ ജേക്കബ്​ 250ഉം റാങ്ക്​ നേടി.

1442 വിദ്യാർഥികളാണ്​ മത്സരിച്ചത്​. ആറാം തരം വിഭാഗത്തിൽ 1882 വിദ്യാർഥികൾ പ​ങ്കെടുത്തു. എം.ഇ.എസിലെ നവ്യശ്രീ 250ഉം സഞ്​ജന പാറ്റൻ 320ഉം ​റാങ്ക്​ നേടി. രാജ്യാന്തരതലത്തിൽ വിവിധ സ്​കൂളുകൾ പ​ങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ടും എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ നേട്ടംകൊയ്​തു. സമീറ അബ്​ദുൽ നാസർ, ആര്യ ജോസ്​ എന്നിവർ ​ബെസ്​റ്റ്​ കോഒാഡിനേറ്റിങ്​ അധ്യാപകരായി. ജേതാക്കളെയും അധ്യാപകരെയും പ്രിൻസിപ്പൽ ഹമീദ കാദർ അഭിനന്ദിച്ചു.

Tags:    
News Summary - Artificial Intelligence: Benefit to MES Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.