ദോഹ: 2022ൽ ആസ്ട്രേലിയയിൽ നടക്കുന്നു ട്വൻറി20 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യത റൗണ്ടിൽ ഖത്തറിനും ബഹ്റൈനും നിർണായക ജയം. ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ഖത്തർ അഞ്ചു വിക്കറ്റിന് സൗദി അറേബ്യയെ തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത സൗദി ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തപ്പോൾ, ഖത്തർ 19.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്ത് വിജയം കുറിച്ചു.
44 റൺസെടുത്ത ഇമൽ ലിയാങ്കെയാണ് ഖത്തറിെൻറ വിജയ ശിൽപിയായത്. മറ്റൊരു മത്സരത്തിൽ ബഹ്റൈൻ മാലദ്വീപിനെ ഏഴു വിക്കറ്റിന് തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത മാലദ്വീപ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 88 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ ബഹ്റൈൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. ഇരു ടീമുകളുടെയും ജയത്തോടെ ഗ്രൂപ്പിൽ നിന്നും േഗ്ലാബൽ ക്വാളിഫയറിലേക്കുള്ള പോരാട്ടം ശക്തമായി. രണ്ടു ജയം വീതം നേടിയ ബഹ്റൈൻ, ഖത്തർ, സൗദി ടീമുകൾ നാലു പോയൻറുമായി ഒപ്പത്തിനൊപ്പമാണുള്ളത്. ടീമുകൾക്കെല്ലാം ഇനി ഒരു മത്സരം വീതം ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.