ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ ഡോ. അഭിഷേക് ചന്ദ്രശേഖരൻ മേനോൻ സംസാരിക്കുന്നു 

'ഡോക്ടറോട് ചോദിക്കാം' ആരോഗ്യ സെമിനാർ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ വക്റ, വക്റ ജദീദ് വുകൈർ മിസൈദ് യൂനിറ്റുകൾ സംയുക്തമായി നടത്തിയ 'ഡോക്ടറോട് ചോദിക്കാം' ആരോഗ്യ സെമിനാറിൽ ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഏഷ്യൻ മെഡിക്കൽ സെന്റർ സ്പെഷലിസ്റ്റ് ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. അഭിഷേക് ചന്ദ്രശേഖരൻ മേനോൻ ക്ലാസ് എടുത്തു.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഭക്ഷണ ക്രമീകരണങ്ങൾ, വ്യായാമ മുറകൾ തുടങ്ങി നിരവധി കാര്യങ്ങൾ ഡോക്ടർ അവതരിപ്പിച്ചു. സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് രോഗം വരാനുള്ളതാണെന്നും അത് തടയാനുള്ള മാർഗങ്ങളിലും മുൻകരുതലുകളിലുമാണ് ജനങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖുർആനും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. അബ്ദുൽ അഹദ് മദനി ക്ലാസെടുത്തു. വക്റ വെളിച്ചം ഹാളിൽ നടന്ന പരിപാടിയിൽ അബ്റാർ ഖുർആൻ പാരായണം നടത്തി. അബ്ദുൽ ഫത്താഹ് സ്വാഗതവും മഹ്‌റൂഫ് നന്ദിയും ആശംസിച്ചു.

Tags:    
News Summary - 'Ask the Doctor' health seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.