ദോഹ: പ്രതിസന്ധി ഘട്ടത്തില്‍ ബിസിനസുകളെ ശക്തിപ്പെടുത്താന്‍ ഖത്തര്‍ ഫിനാന്‍സ് ആൻഡ് ബിസിനസ് അക്കാദമി ‘അസ്മ്’പദ്ധതിക്ക് തുടക്കം കുറിച്ചു.
കഴിവുറ്റ ഖത്തരി സംരംഭകര്‍ക്ക് കോവിഡിെൻറ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളെ മറികടക്കാനുള്ള പരിശീലനവും നിലവിലുള്ള ആഗോള പ്രതിസന്ധി തരണംചെയ്യാനുള്ള മാർഗങ്ങളുമാണ് ഇതിലൂടെ ലഭ്യമാക്കുക.
വെര്‍ച്വല്‍ മാനേജിങ് ടീമിനെ ഒരുക്കുക, മികച്ച ടെലിവര്ക്കിങ് കഴിവുകള്‍, പ്രതിസന്ധികളുടെ കാലത്ത് ദുരന്ത നിവാരണ പരിപാടികള്‍, പ്രതിസന്ധികാലത്തെ സംരംഭകത്വ വിജയങ്ങള്‍, സംരംഭകര്‍ക്കും ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്കും ബിസിനസ് മാതൃകയും അപകട സാധ്യതാ നിര്‍ണയം, വിദൂര പരിശീലന പരിപാടികളും ബിസിനസ് തുടര്‍ച്ച പദ്ധതികളും നിര്‍വഹണവും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമായും അസ്മില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെൻററിന് കീഴില്‍ 2009ല്‍ സ്ഥാപിച്ച ഖത്തര്‍ ഫിനാന്‍സ് ആൻഡ് ബിസിനസ് അക്കാദമി സാമ്പത്തിക മേഖലയിലെ പ്രായോഗിക വിദ്യാഭ്യാസ സേവനങ്ങളാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.