ദോഹ: നാളത്തെ ആസ്പെയർ അക്കാദമി കായികതാരങ്ങളെ വാർത്തെടുക്കാനുള്ള ഗോൾഡ് ക്യാമ്പ് വൻവിജയം. വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന വിലയിരുത്തല്‍ പ്രക്രിയയുടെ അവസാനഘട്ടമായാണ് ക്യാമ്പ് നടത്തുന്നത്. ഇതിലൂടെയാണ് വിദ്യാര്‍ഥി അത്ലറ്റുകള് ലോകപ്രശസ്ത യുവജന കായിക വികസന സ്ഥാപനമായ ആസ്പെയർ പാർക്കിൽ ചേരുന്നത്.
ഗോള്‍ഡ് ക്യാമ്പ് എന്നറിയപ്പെടുന്ന ടാലൻറ് ഐഡൻറിഫിക്കേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന വിലയിരുത്തല്‍ പ്രക്രിയയില്‍ 40 യുവ ഖത്തരികളാണ് അക്കാദമിയില്‍ ചേരുന്നത്. ഓരോ അത്ലറ്റിെൻറയും സമഗ്ര ചിത്രം കോച്ചുകള്‍ക്കും സ്റ്റാഫുകള്‍ക്കും നൽകും.
ആസ്പെയര് അക്കാദമിയുടെ സമഗ്ര ടാലൻറ് സ്കൗട്ടിങ് സിസ്റ്റത്തിെൻറ അവസാനഘട്ടമാണ് ഗോള്‍ഡ് ക്യാമ്പ്. രാജ്യത്തെമ്പാടുമുള്ള നാലായിരം ഖത്തരി ആണ്‍കുട്ടികള്‍ ആസ്പെയര് അക്കാദമി ടാലൻറ് ഐഡൻറിഫിക്കേഷന്‍ വിഭാഗത്തില്‍ അവരുടെ കഴിവുകൾ മാറ്റുരക്കുന്നു. ആദ്യം വെങ്കല ക്യാമ്പിലും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ സില്‍വര്‍ ക്യാമ്പിലുമാണ് തിരഞ്ഞെടുക്കപ്പെടുക.
ഗോള്‍ഡ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40 ആണ്‍കുട്ടികളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച പകുതിയോളം പേരെയാണ് 2021 സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ആസ്പെയര് അക്കാദമിയില്‍ ചേരുക.ഗോള്‍ഡ് ക്യാമ്പിെൻറ സമാപനത്തില്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയ ചില പുതിയ കാര്യങ്ങള്‍ ആസ്പെയര് അക്കാദമി സ്പ്രിൻറും ഹര്‍ഡില്‍സ് പരിശീലകനുമായ റോഫ് ജെഫ്സ് വിശദീകരിച്ചു.
ഏറ്റവും മികച്ച 12 മുതല്‍ 15 വരെ ആണ്‍കുട്ടികളെയാണ് തിരഞ്ഞെടുക്കുക. എങ്കിലും തിരഞ്ഞെടുക്കപ്പെട്ടവര്ക്കപ്പുറത്തേക്കും അധികൃതരുടെ നോട്ടമെത്തും. അതുകൊണ്ടുതന്നെ ഇത്തവണ തിരഞ്ഞെടുക്കപ്പെടാത്ത ആണ്‍കുട്ടികള്‍ക്കും കായിക രംഗത്ത് തുടരാനും അത്ലറ്റിക്സ് ചെയ്യുന്നത് തുടരാനും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ട് ടൈം പ്രോഗ്രാം ആസ്പെയര് ആരംഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.