ദോഹ: പ്രവാസജീവിതത്തിരക്കും സമ്മർദവും മറന്ന് ഖത്തറിലെ മാവൂർ പഞ്ചായത്ത് നിവാസികൾ ഒത്തുകൂടി. കളിയും ചിരിയും പാട്ടും പാചകവുമായി വെള്ളിയാഴ്ച നൂറോളം പേരാണ് ഷഹാനിയ സ്വകാര്യ റിസോർട്ടിൽ ഒത്തുകൂടിയത്. ഒഴിവുദിവസം ഉച്ചക്കുശേഷം ആരംഭിച്ച ‘മിയാക് നാട്ടൊരുമ’ഒത്തുകൂടൽ രാത്രി ഒമ്പതുവരെ നീണ്ടു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരം നടന്നു.
ആറുമാസം മുമ്പാണ് ഖത്തറിലെ മാവൂർ പ്രവാസികളുടെ കൂട്ടായ്മയായ മിയാക് രൂപവത്കരിച്ചത്. മാവൂർ പഞ്ചായത്തിലെ പ്രവാസികളുടെയും നാട്ടുകാരുടെയും ക്ഷേമപ്രവർത്തനങ്ങളാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. നാട്ടൊരുമ സംഗമത്തിൽ മിയാക് പ്രസിഡന്റ് ഷമീം മാവൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി ചെറൂപ്പ സ്വാഗതം പറഞ്ഞു. ജസീൽ പാറമ്മൽ, മഹേഷ് മാവൂർ, ഇല്യാസ് പാറമ്മൽ, അഹ്മദ് കുട്ടി, ശിഹാബ് മാവൂർ, അജ്മൽ മാവൂർ, ശക്കീർ മാവൂർ എന്നിവർ കലാകായിക മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.