ദോഹ: ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്കിടെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുമായി സ്മൈൽ കാമ്പയിൻ സംഘടിപ്പിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. ഭിന്നശേഷി വിദ്യാലയമായ ഹോപ് ഖത്തറിലെ വിദ്യാർഥികളുമായാണ് കളിയും വിനോദവും ഷോപ്പിങ്ങും ഉൾപ്പെടെ ഒരുക്കി ഒരു ദിനം പുഞ്ചിരി സമ്മാനിച്ച യാത്രാനുഭവം സംഘടിപ്പിച്ചത്. സമൂഹത്തിൽ പ്രത്യേക പരിഗണന ആവശ്യമായവർക്ക് ചിരിക്കാനും ഉല്ലസിക്കാനുമായി ഒരു ദിനമൊരുക്കുകയെന്ന ലക്ഷ്യവുമായി എല്ലാ വർഷങ്ങളിലും നടത്തുന്ന ‘സ്മൈൽ കാമ്പയിന്റെ ഭാഗമായാണ് ആസ്റ്റർ വളന്റിയർമാർ പരിപാടി സംഘടിപ്പിച്ചത്.
അൽ അസ്മഖ് മാളിലായിരുന്നു വിവിധ കളികളും വിനോദവും ഷോപ്പിങ്ങുമായി കുട്ടികളെ എത്തിച്ചത്. കളിക്കൊടുവിൽ ‘മാക്സിൽ ഷോപ്പിങ് നടത്താനും, ഇഷ്ടമുള്ള ഉടുപ്പുകൾ വാങ്ങാനും സൗകര്യമൊരുക്കി. ഫൺവില്ലയിൽ ഒരു ദിനം കളിച്ചു രസിക്കാനും അവസരമൊരുക്കിയിരുന്നു. ഹോപ് ഖത്തറും ലാൻഡ് മാർക്ക് ഗ്രൂപ്പുമായി സഹകരിച്ച് കുട്ടികൾക്ക് വിശേഷപ്പെട്ട ദിവസം സമ്മാനിക്കാനായത് സന്തോഷകരമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സി.ഒ.ഒ കപിൽ ചിബ് പറഞ്ഞു. ഓരോ കുട്ടിക്കും കളിക്കാനും സമൂഹവുമായി ഇടപെടാനും അവസരമുണ്ടാക്കണമെന്നതിൽ നിന്നാണ് ഈ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.