ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ ഐ.സി.ബി.എഫിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനയായ ആസ്റ്റർ വളണ്ടിയേഴ്സിൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച രക്തദാനക്യാമ്പ് നടത്തും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻെറ കീഴിലെ ബ്ലഡ് ബാങ്കുമായി ചേർന്നാണ് ക്യാമ്പ്. സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെൻററിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് രക്തദാനം നടക്കുക.
ഖത്തർ ഐഡിയുള്ള, വിദേശത്തു പോകാതെ ഖത്തറില്‍ 4 മാസത്തിലധികം താമസിക്കുന്ന, 50 കിലോഗ്രാമിലധികം ശരീരഭാരമുള്ള, നല്ല ആരോഗ്യ സ്ഥിതിയിലുള്ള, തലേ ദിവസം 6 മണിക്കൂറിലധികം ഉറങ്ങിയ ആളുകൾക്ക് മാത്രമേ ഹമദ് ബ്ലഡ് ബാങ്ക് നിർദ്ദേശം പ്രകാരം ഖത്തറിൽ രക്തദാനം നടത്താനുള്ള അനുമതിയുള്ളൂ. മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള ആളുകളാണെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഫലം നെഗറ്റിവ് ആയി മൂന്ന് മാസത്തിന് ശേഷം മാത്രം രക്തദാനം നിർവഹിക്കാം. എന്നാൽ കോവിഡ് ചികിത്സകൾക്കായി പ്ലാസ്മ നൽകിയിട്ടുള്ള ആളുകൾക്ക് ഇപ്പോൾ രക്തദാനം നടത്താൻ അനുമതി ലഭിക്കില്ല.
കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ രക്തദാനക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കൂ. രജിസ്റ്റർ ചെയ്യുന്നതിനായി ആസ്റ്റർ വളണ്ടിയേഴ്സിൻെറ 74799321 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് മെസേജ് അയക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.