ദോഹ: ലോകകപ്പിലേക്ക് നാളുകൾ എണ്ണി, ഫിഫ അറബ് കപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന സോക്കർ കാർണിവൽ വെള്ളിയാഴ്ച. കരുത്തരായ 16 ടീമുകളുടെ പോരാട്ടങ്ങൾക്ക് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ചീഫ് ഓർഗനൈസർ അഡ്വ. വി. മുഹമ്മദ് ഇഖ്ബാൽ അറിയിച്ചു. അബൂ ഹമൂറിൽ നടക്കുന്ന മത്സരത്തിന് വെള്ളിയാഴ്ച രാവിലെ ഏഴിന് കിക്കോഫ് കുറിക്കും. പ്രാഥമിക റൗണ്ടിനുശേഷം, ഒമ്പതു മണിക്കാണ് ക്വാർട്ടർ ഫൈനൽ. സെമി ഫൈനൽ വൈകീട്ട് 5.30നും ഫൈനൽ രാത്രി ഏഴിനും നടക്കും.
ടൂർണമെൻറിെൻറ ഭാഗമായി കാണികൾക്ക് വിവിധങ്ങളായ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മിനിമാരത്തൺ, മെമ്മറി വാക്ക്, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവർക്ക് ഷൂട്ടൗട്ട്, കുടുംബങ്ങൾക്ക് ബെയർഫൂട്ട് ഫൈവ്സ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. തത്സമയ രജിസ്ട്രേഷനിലൂടെ പങ്കെടുക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് ആകർഷക സമ്മാനങ്ങളും നൽകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കാണികൾക്കുള്ള പ്രവേശനമെന്ന് സംഘാടകർ അറിയിച്ചു. സിറ്റി എക്സ്ചേഞ്ച്, ടീ ടൈം എഫ്.സി, എ ടു ഇെസഡ് ലയൺസ്, ആൽ നെറ്റ് ഗാരേജ് എഫ്.സി, ആൽഫ എഫ്.സി, കൾചറൽ ഫോറം എഫ്.സി, ദിവ കാസർകോട്, ഫോർസ ഗറാഫ, ഗ്രാൻഡ്മാൾ എഫ്.സി, മാഡ്രെ എഫ്.സി, മേറ്റ്സ് ഖത്തർ, ഖത്തർ വളപട്ടണം എഫ്.സി, സദീർ മെഡിക്കൽ ടീം, തൃശൂർ യൂത്ത് ക്ലബ്, എഫ്.സി കാലിക്കറ്റ്, ഗൾഫാർ എഫ്.സി എന്നീ ടീമുകളാണ് കളത്തിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.