ദോഹ: കസാഖ്സ്താന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ഈഗിൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സമ്മാനിച്ചു. സൗഹൃദരാഷ്ട്രങ്ങളുടെ തലവന്മാർക്ക് നൽകുന്ന പരമോന്നത ആദരവിനാണ് ഖത്തറിന്റെ രാഷ്ട്രനായകനെ തിരഞ്ഞെടുത്തത്. അസ്താനയിൽ നടന്ന ചടങ്ങിൽ കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജോമർട് തൊകയേവ് അമീറിന് പുരസ്കാരം സമ്മാനിച്ചു. ഖത്തറും കസാഖ്സ്താനും തമ്മിലെ സൗഹൃദത്തിൽ സുവർണതാളുകളായി രേഖപ്പെടുത്തുന്ന ചരിത്രനിമിഷമാണിതെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ട് പ്രസിഡന്റ് കാസിം ജോമർട് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദവും നയതന്ത്രബന്ധവും ശക്തിപ്പെടുത്തുന്നതിൽ അമീറിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ അമീറിനെ അനുഗമിക്കുന്ന ഉന്നതസംഘവും പങ്കെടുത്തു. കസാഖ്സ്താനിൽ നടന്ന സി.ഐ.സി.എ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമീറും സംഘവുമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.