ദോഹ ഇന്ത്യൻ എംബസിയിലെ ഗാന്ധിപ്രതിമയിൽ അംബാസഡർ ഡോ. ദീപക്​ മിത്തൽ പുഷ്​പാർച്ചന നടത്തുന്നു 

ദോഹ: ത്രിവർണ നിറത്തിൽ പാറിക്കളിച്ച ദേശീയ പതാക വാനിലേക്കുയർന്ന പ്രഭാതം. ഞരമ്പുകളിൽ ദേശഭക്​തി പ്രസരിപ്പിച്ചുകൊണ്ട്​ 'ജന ഗണ മന...' എന്നുതുടങ്ങി ദേശീയ ഗാനം മുഴങ്ങി​േക്കട്ട പകൽ. നാട്ടിലെന്നതിനേക്കാൾ ആവേശത്തോടെ ഖത്തറിലെ പ്രവാസ സമൂഹവും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ സമൂഹത്തി‍െൻറ ആസ്​ഥാനമായ ദോഹയിലെ എംബസിയിൽ നടന്ന ചടങ്ങുകളോടെയായിരുന്നു ഖത്തറിലെ ആഘോഷ പരിപാടികളുടെ തുടക്കം.

രാവിലെ ഏഴിന്​ എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പുഷ്പാർച്ചന നടത്തി. തുടർന്ന്​ ഇന്ത്യ വിളികൾക്കിടെ പതാക ഉയര്‍ത്തി. എംബസി ഓഡിറ്റോറിയത്തിലായിരുന്നു പിന്നീടുള്ള ചടങ്ങുകള്‍. അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ രാഷ്​ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലുമായി രാഷ്​ട്രപതിയുടെ സന്ദേശം വായിച്ച അ​ദ്ദേഹം ഇന്ത്യ-ഖത്തർ സൗഹൃദത്തെ കുറിച്ചും മറ്റും വിശദമായി സംസാരിച്ചു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ഇന്ത്യ- ഖത്തർ തമ്മിലെ ചരിത്രപരവും സുദൃഢവുമായ സൗഹൃദത്തി​െൻറ ആഘോഷവും കൂടിയാണെന്ന് ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്നു.

സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി എംബസി ഓഡിറ്റോറിയത്തിൽ നടന്ന നൃത്ത പരിപാടിയിൽനിന്ന് 

50ഉം 60ഉം വർഷം മുമ്പ്​ ഖത്തറിലെത്തിയ ഇന്ത്യക്കാരാണ്​ ഇരു രാജ്യങ്ങൾക്കുമിടയിലെ ഊഷ്​മള ബന്ധത്തിന്​ അടിത്തറ പാകിയതെന്ന്​ അംബാസഡർ പറഞ്ഞു. 'ഇന്ത്യ - ഖത്തർ ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതും ദൃഢവുമായി മാറുകയാണ്​. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്​ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്ന കരുതലിനും പിന്തുണക്കും രാജ്യത്തി‍െൻറ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നന്ദി പറയുന്നു. പരസ്​പര നയതന്ത്ര ബന്ധത്തി​െന്‍റ സുവർണജൂബിലിയാണ്​ വരാനിരിക്കുന്നത്​. ഊർജ, ഭക്ഷണ, വിദ്യാഭ്യാസ, ആരോഗ്യ, പ്രതിരോധ, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തുടരുന്ന പരസ്പര സഹകരണം വരും നാളിലും കൂടുതൽ ഉൗഷ്​മളമായിരിക്കും' - അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഇന്ത്യൻ സമൂഹത്തെ കുറിച്ച്​ ഖത്തർ ഭരണകൂടത്തിന്​ വലിയ മതിപ്പാണുള്ളത്​. ഈ മണ്ണിൽ ഇന്ത്യയുടെ യഥാർഥ അംബാസഡർമാർ പ്രവാസ സമൂഹമാണ്​. നിങ്ങളെ കുറിച്ച്​ ഖത്തർ ഭരണകൂടത്തിൽനിന്നുള്ള നല്ല വാക്കുകൾ കേൾക്കു​േമ്പാൾ ഏറെ അഭിമാനം തോന്നിയെന്നും കൈയടികൾക്കിടെ അംബാസഡർ ദീപക്​ മിത്തൽ പറഞ്ഞു. പ്രസംഗത്തിനു ശേഷം, അംബാസഡറും പത്നിയും ഇന്ത്യന്‍ പ്രവാസി കുരുന്നുകളും ചേര്‍ന്ന് കേക്ക് മുറിച്ചു.

ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ പ്രവാസികളിലേക്കെത്തിക്കുന്നതിനായി ആരംഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍, പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര തുടങ്ങി പദ്ധതികളുടെ ഉദ്ഘാടനം അംബാസഡര്‍ നിര്‍വഹിച്ചു. സ്വാതന്ത്ര്യ ദിനത്തി‍െൻറ എഴുപത്തിയഞ്ചാം വാര്‍ഷികത്തി‍െൻറ ഭാഗമായി താഴ്ന്ന വരുമാനക്കാരായ എഴുപത്തിയഞ്ചു പേര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി അംഗത്വം നല്‍കുന്ന പദ്ധതിയും, ഖത്തറില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച പ്രവാസികളെ ആദരിക്കുന്ന പദ്ധതിയായ ബ്രിഡ്ജിങ് ജനറേഷ‍​െൻറ ഉദ്ഘാടനവും നിര്‍വഹിച്ചു.

മഹാരാഷ്​ട്ര പ്രവാസി അസോസിയേഷന്‍ അവതരിപ്പിച്ച ദേശഭക്തിഗാനാലാപനം, ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻറര്‍ അവതരിപ്പിച്ച നൃത്ത പരിപാടികൾ എന്നിവയും നടന്നു.

Tags:    
News Summary - Azadi is nectar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.